
വസ്ത്രത്തിന്റെ കാര്യം നാം തന്നെ ശ്രദ്ധിക്കണം. അതെ സമയം ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നവർ ഇനി പശ്ചാത്തലത്തെപ്പറ്റി ഓർത്ത് ടെൻഷൻ അടിക്കേണ്ട.ഒരു വീഡിയോ കോളിന് മുമ്പായി നിങ്ങൾക്ക് പശ്ചാത്തലം മാറ്റണമെങ്കിൽ, ഗൂഗിൾ മീറ്റ് തുറന്ന് 'സെലക്ട് എ മീറ്റിങ്ങ്' തിരഞ്ഞെടുത്ത ശേഷം ചേഞ്ച് ബാക്ക്ഗ്രൗണ്ട് ക്ലിക്ക് ചെയ്ത ശേഷം പശ്ചാത്തലം തിരഞ്ഞെടുക്കാം. ശേഷം മീറ്റിംഗിൽ ചേരാം. മുൻകൂട്ടി അപ്‌ലോഡുചെയ്‌ത പശ്ചാത്തലം തിരഞ്ഞെടുക്കാൻ, ടെംപ്ലെയ്റ്റ് ലിസ്റ്റ് ഓപ്‌ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഒന്ന് തിരഞ്ഞെടുക്കാം.
പശ്ചാത്തലത്തിനായി നിങ്ങളുടെ സ്വന്തം ഇമേജ് അപ്‌ലോഡ് ചെയ്യുന്നതിന്, ആഡ് ബട്ടൺ ക്ലിക്കുചെയ്യുക.ഒരു വീഡിയോ കോളിനിടെയാണ് പശ്ചാത്തലം മാറ്റേണ്ടതെങ്കിൽ താഴെ വലത് കോണിലുള്ള കൂടുതൽ ഓപ്ഷനിൽ (മൂന്ന് കുത്തുകൾ) ക്ലിക്ക് ചെയ്ത് പശ്ചാത്തലം മാറ്റം. വീഡിയോ ഓഫ് ചെയ്തിരിക്കുകയാണെങ്കിൽ ഈ സമയത് വീഡിയോ തനിയെ ഓൺ ആവും.ഗൂഗിൾ മീറ്റിൽ മാത്രമല്ല ഗൂഗിൾ മീറ്റ് എസൻഷ്യൽസ്, ബിസിനസ് സ്റ്റാർട്ടർ, ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് പ്ലസ്, എന്റർപ്രൈസ് എസൻഷ്യൽസ്, എന്റർപ്രൈസ് സ്റ്റാൻഡേർഡ്, എന്റർപ്രൈസ് പ്ലസ്, എന്റർപ്രൈസ് ഫോർ എഡ്യൂക്കേഷൻ എന്നീ സേവനങ്ങൾക്ക് കസ്റ്റം ബാക്ക്ഗ്രൗണ്ട് സംവിധാനം ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ വരവോടെ ഓഫീസിൽ ജോലി ചെയ്യുന്നവരിൽ പലരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീഡിയോ കോൺഫറസിങ് പ്ലാറ്റ്ഫോമുകൾ ആയ സൂം, ഗൂഗിൾ മീറ്റ് എന്നിവയാണ് പലരും ഉപയോഗിക്കുന്നത്. മീറ്റ് വഴി വീഡിയോ കോൾ ചെയ്യുന്ന സമയത്ത് വ്യത്യസ്തമായ പശ്ചാത്തല ടെംപ്ലെയ്റ്റുകൾ ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു.