450 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂർ 425, കോട്ടയം 354, കണ്ണൂർ 339, പാലക്കാട് 281, കാസർഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൂടുതൽ കേസുകൾ എറണാകുളം ജില്ലയിലാണ്. 23 കൊവിഡ് മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി അൽഫോൺസ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കൽ സ്വദേശി പത്മനാഭൻ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബർട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകരൻ (69), അരൂർ സ്വദേശി ശാർങധരൻ (72),കോട്ടയം പേരൂർ സ്വദേശി ജോർജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുൾ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവൻ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂർ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണൻ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരൻ (68), കോഴിക്കോട് നടപുറം സ്വദേശി രാഘവൻ (68), കണ്ണൂർ കരിവള്ളൂർ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുൾ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാൻ (69), എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 859 ആയി.കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 910, കൊല്ലം 283, പത്തനംതിട്ട 102, ആലപ്പുഴ 387, കോട്ടയം 400, ഇടുക്കി 61, എറണാകുളം 236, തൃശൂർ 285, പാലക്കാട് 327, മലപ്പുറം 757, കോഴിക്കോട് 507, വയനാട് 90, കണ്ണൂർ 130, കാസർകോട് 165 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത കൊവിഡ് കേസുകളും സംസ്ഥാനത്ത് ഉയർന്ന തോതിലാണ്.
ദിനം പ്രതിയുള്ള കൊവിഡ് മരണങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്. ആരോഗ്യ പ്രവർത്തകരിലെ രോഗബാധ ഉയർന്ന തോതിലാണ്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിച്ചു. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും വർധനയുണ്ട്.കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശങ്ക സജീവമാണ്. രോഗബാധിതരുടെ എണ്ണം വർധിച്ചതിനൊപ്പം മരണസംഖ്യ ഉയരുന്നതാണ് തിരിച്ചടിയാകുന്നത്.
click and follow Indiaherald WhatsApp channel