ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്; ഡിജോ ജോസ് ജനഗണമനയെ കുറിച്ച്....സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടികഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആൻറണി നടൻ മമ്മൂട്ടിയോട് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രവും പങ്കിട്ടിട്ടുണ്ട്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ജനഗണമന തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് നനേടിയിരിക്കുന്നത്.മമ്മൂക്കയുടെ നരേഷനോടെ ജനഗണമന സിനിമ തുടങ്ങാൻ സാധിച്ചു, മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തിൽ... ഒരുപാട് സന്തോഷം', ഡിജോ ജോസ് കുറിച്ചിരിക്കുകയാണ്.
സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെയും മാജിക് ഫ്രെയിംസിൻറെയും ബാനറുകളിലാണ് സിനിമയിറങ്ങിയിരിക്കുന്നത്. തിരക്കഥ ഷാരീസ് മുഹമ്മദാണ്. സിനിമയ്ക്ക് കിട്ടുന്ന കൈയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, സഹ നിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം സുദീപ് ഇളമൺ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ. ലൈൻ പ്രൊഡ്യൂസർമാർ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ഓൾഡ്‍മങ്ക്‍സ് തുടങ്ങിയവരാണ്.
സുരാജ്, പൃഥ്വിരാജ്, മംമ്ത എന്നിവരെ കൂടാതെ വിൻസി അലോഷ്യസ്, ഷമ്മി തിലകൻ, ധ്രുവൻ, ശ്രീദിവ്യ ശാരി, രാജ കൃഷ്ണമൂർത്തി, അഴകം പെരുമാൾ, ഇളവരശ്, വിനോദ് സാഗർ, ധന്യ അനന്യ, നിമിഷ, ചിത്ര അയ്യർ, രാജ് ബാബു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ജനഗണമന എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയതിനെക്കുറിച്ച് പറഞ്ഞുള്ള ശാരിയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.കുറേനാളുകൾക്ക് ശേഷമായാണ് ഞാൻ മലയാളത്തിൽ അഭിനയിക്കുന്നത്.
ഡിജോ വിളിച്ചപ്പോൾ എന്റെ ക്യാരക്ടറിനെക്കുറിച്ചായിരുന്നു പറഞ്ഞത്. ശബാനയെന്നാണ് എന്റെ ക്യാരക്ടറിന്റെ പേര്. ഫോണിലൂടെയായിരുന്നു കഥ പറഞ്ഞത്. ഡിജോ പറഞ്ഞ കഥ എനിക്ക് വിഷ്വലിലൂടെയായി കാണാൻ പറ്റി. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ചെയ്യാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എപ്പോഴാണ് ഷൂട്ടിംഗിന് വിളിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ശാരി പറഞ്ഞിരുന്നു.
Find out more: