മോഹൻലാലിനൊപ്പമുള്ള ഈ നടനെ മനസ്സിലായോ? ഇടയ്ക്കിടെ ആ കൗതുകം ഓർമപ്പെടുത്തുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലാവുന്ന ഒരു ഫോട്ടോയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഫോട്ടോയിലുള്ള ആളെ തിരിച്ചറിയാൻ വലിയ പ്രയാസമൊന്നും ഉണ്ടാവില്ല, കാരണം ബാലതാരമായി അഭിനയിച്ചിരുന്ന കാലത്തും വളരെ സജീവമായിരുന്നു ഈ നടൻ. ഇപ്പോഴും അഭിനയത്തിൽ നിറഞ്ഞുനിൽക്കുന്ന താരം അച്ഛൻ വേഷങ്ങളിലും സജീവമാണ്. മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമെല്ലാം നായികയായി അഭിനയിച്ച നടിമാരിൽ പലരും ഇന്റസ്ട്രിവിട്ടു. ഇന്നും സജീവമായി നിൽക്കുന്നവരാകട്ടെ അമ്മ വേഷങ്ങളിലേക്കും മാറി. മകളായി അഭിനയിച്ച നടിമാരെല്ലാം നായികയായി അഭിനയിച്ചു, ഫീൽഡ് ഔട്ടായി, അമ്മ വേഷങ്ങളിലൂടെ തിരിച്ചുവന്നു. എന്നാൽ ഇപ്പോഴും മലയാള സിനിമയുടെ നെടുംതൂണായി, സൂപ്പർതാരങ്ങളായി മോഹൻലാലും മമ്മൂട്ടിയും സജീവമായിത്തന്നെ നിൽക്കുന്നു.





1982 ൽ പുറത്തിറങ്ങിയ കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും എടുത്തതാണ് ഇപ്പോൾ വൈറലാവുന്ന ചിത്രം. ഇത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത് ബൈജു സന്തോഷ് തന്നെയാണ്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ഞാനും എന്നു പറഞ്ഞുകൊണ്ടാണ് ബൈജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. മോഹൻലാലിനൊപ്പം ഈ ചിത്രത്തിലുള്ളത് മറ്റാരുമല്ല, നടൻ ബൈജു സന്തോഷാണ്.  ബൈജു കോമ്പോയെ കുറിച്ചാണ് പലർക്കും പറയാനുള്ളത്. അന്ന് എത്ര വയസ്സുണ്ടാവും എന്ന് ഒരു ആരാധകൻ ചോദിച്ചതിന് 13- 15 വയസ്സുണ്ടാവും എന്നാണ് ബൈജു മറുപടി നൽകിയത്. അങ്ങിനെയാവുമ്പോൾ ലാലേട്ടനുമായി പത്തുവയസ്സിന്റെ വ്യത്യാസം മാത്രമല്ലേ ഉണ്ടാവുകയുള്ളൂ, ചോദിച്ചവരോട് അതെ എന്ന് ബൈജു മറുപടി നൽകുന്നു.




 പോസ്റ്റിന് താഴെ കമന്റ് ഇടുന്നവർക്കെല്ലാം ബൈജു മറുപടിയും നൽകുന്നുണ്ട്.1981 ൽ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് ബൈജുവിന്റെ തുടക്കം. അതിന് ശേഷം കേൾക്കാത്ത ശബ്ദം ഉൾപ്പടെ കാര്യം നിസ്സാരം, പൂച്ചക്കൊരു മൂക്കുത്തി, ഏപ്രിൽ 18, വന്നു കണ്ടു കീഴടക്കി, ഒന്നിങ്ങു വന്നെങ്കിൽ, നിറക്കൂട്ട് അടക്കം ഒത്തിരി സിനിമകളിൽ ബാലതാരമായെത്തി. അവിടെ നിന്നിങ്ങോട്ട് മലയാള സിനിമയിലെ നിറ സാന്നിധ്യമായി ബൈജു ഉണ്ട്. ഇടയിൽ ഒരു ചെറിയ ഇടവേള വന്നുവെങ്കിലും പണ്ടത്തേതിലും ശക്തമായ റോളുകളിൽ ഇന്നും സജീവമാണ് താരം.  

Find out more: