പൊതു മേഖലാ മരുന്ന് നിർമ്മാണ ശാലകൾ വാക്സിൻ നിർമ്മാണത്തിനായി ഉപയോഗിക്കണമെന്ന് സിപിഎം! "പൊതുമേഖലയിലുള്ള മരുന്നുനിർമ്മാണ യൂണിറ്റുകളെയെല്ലാം അടിയന്തരമായി വാക്സിൻ നിർമ്മാണത്തിനായി ഉപയോഗിക്കുക. തമിഴ്നാട്ടിൽ 600 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച സംയോജിത വാക്സിൻ സമുച്ചയം ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത്തരത്തിലുളള എല്ലാ കേന്ദ്രങ്ങളുടെയും ശേഷി പരമാവധി ഉപയോഗപ്പെടുത്തി ഉൽപ്പാദനവും ആവശ്യകതയും തമ്മിലുള്ള അന്തരം നികത്തണം. രാജ്യം കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ പൊതുമേഖലാ മരുന്ന് നി‍ർമ്മാണ കേന്ദ്രങ്ങളെ വാക്സിൻ നി‍ർമ്മാണത്തിന് ഉപയോഗിക്കണമെന്ന് സിപിഎം. രാജ്യത്തെ സ്ഥിതി ആശങ്കാകരമാണെന്നും സിപിഎം വ്യക്തമാക്കുന്നു. അവശ്യമരുന്നുകളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാൻ കർക്കശ നടപടികൾ സ്വീകരിക്കണം. 




  വാക്‌സിൻ ഉൽപ്പാദനത്തിൽ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തുന്നതിൽ അമേരിക്കയ്ക്ക് മേൽ കേന്ദ്രം സമർദ്ദം ചെലുത്തണം. കോവിഡ് പ്രതിരോധത്തിനായി ബജറ്റിൽ നീക്കിവെച്ച 35000 കോടി രൂപ വാക്സിൻ ഉൽപ്പാദനത്തിനായി ഉപയോഗിക്കണം. വാക്സിന്റെ ലഭ്യതയും വിതരണവും സംബന്ധിച്ച് പൊതുജനത്തിനിടയിൽ ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ലഭ്യതയും വിതരണവും സുതാര്യമാക്കണം. ആളുകളെ കുറ്റപ്പെടുത്തിയും സംസ്ഥാനസർക്കാരുകൾക്ക് മേൽ പഴിചാരിയുമുള്ള വിലകുറഞ്ഞ രാഷ്ട്രീയകളികൾ കേന്ദ്രം അവസാനിപ്പിക്കണം. കോവിഡ് മഹാമാരിയെ മറികടക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചുപ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. വലിയ ദുരന്തങ്ങൾക്ക് വഴിവെയ്ക്കുന്ന നിലവിലെ വെല്ലുവിളിയെ നേരിടാൻ രാജ്യം ഒന്നായി ഉണർന്നുപ്രവർത്തിക്കണം," സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നിലവിലെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയെ അർഹിക്കുന്ന എല്ലാ ഗൗരവത്തോടെയും കൈകാര്യം ചെയ്യണം. എല്ലാ ആൾക്കൂട്ടങ്ങളും വലിയ വ്യാപനത്തിന് കാരണമാകാവുന്ന ചടങ്ങുകളും വിലക്കണം



  ഒപ്പം ആളുകളെ കുറ്റപ്പെടുത്തിയും സംസ്ഥാനസർക്കാരുകൾക്ക് മേൽ പഴിചാരിയുമുള്ള വിലകുറഞ്ഞ രാഷ്ട്രീയകളികൾ കേന്ദ്രം അവസാനിപ്പിക്കണം. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയണമെന്നും സിപിഎം ആവശ്യപ്പെട്ടു. മാത്രമല്ല കൊവിഡ് പ്രതിരോധത്തിനായി നീക്കിവെച്ച പണം വാക്സിൻ നിർമ്മാണത്തിനായി ഉപയോഗിക്കണം എന്നും അവർ ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധിച്ചത്. 



  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 67, പത്തനംതിട്ട 158, ആലപ്പുഴ 215, കോട്ടയം 330, ഇടുക്കി 97, എറണാകുളം 458, തൃശൂർ 521, പാലക്കാട് 175, മലപ്പുറം 159, കോഴിക്കോട് 715, വയനാട് 133, കണ്ണൂർ 300, കാസർഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,48,671 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Find out more: