സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടി കൊറോണ   കേസ് സ്ഥിരീകരിച്ചു. എറണാകുളത്താണ് കൊറോണ വൈറസ് പുതിയതായി കണ്ടെത്തിയത്. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

 

 

   കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആദ്യം കൊറോണ വൈറസ് സ്ഥിരീകച്ച ബ്രീട്ടീഷ് പൗരൻ്റെ ആരോഗ്യനില തൃപ്‌തികരമല്ലെന്ന് മന്ത്രി സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.രോഗം സ്ഥിരീകരിച്ച അഞ്ച് പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്.

 

   ഇവരിൽ ഒരു സ്‌ത്രീയും ഉൾപ്പെടുന്നുണ്ട്. ഇവർ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർ‍‍ഡി‌ലാണ് ഉള്ളത്.  വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് ഇവരെ പിടികൂടി നിരീക്ഷത്തിലേക്ക് മാറ്റിയത്.

 

 

   യുകെയിൽ നിന്ന് കൊച്ചിയിലെത്തി മൂന്നാർ സന്ദർശിച്ച സംഘത്തിലുള്ളവർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഇവരിൽ നിന്നാണ് രോഗമുള്ളവരെ തിരിച്ചറിഞ്ഞത്.

 

 

  വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേർ ഒഴികെയുള്ളവരെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

   രോഗം സ്ഥിരീകരിച്ച അഞ്ചു പേരെ കൂടാതെ ഇതില്‍ ഒരാളുടെ ഭാര്യയും കൊച്ചിയിൽ ഐസലേഷനിലാണ്. 17 പേരുടെ സാംപിളുകളാണ് പരിശോധനയ്‌ക്കായി അയച്ചത്. 

మరింత సమాచారం తెలుసుకోండి: