ഇതിൽ സത്യപ്രസ്‌താവന പോളിങ് ഓഫീസറുടെ മുൻപാകെ ഒപ്പിട്ട് സമർപ്പിക്കണം. തുടർന്ന് രഹസ്യസ്വഭാവത്തിൽ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പറും സത്യപ്രസ്‌താവനയും വെവ്വേറെ കവറിലാക്കി ഒട്ടിച്ച് രണ്ടും കൂടി മൂന്നാമതൊരു കവറിലിട്ട് ഉദ്യോഗസ്ഥന് കൈമാറണം.വോട്ടെടുപ്പ് നടക്കുന്നതിന് പത്ത് ദിവസം മുൻപ് മുതൽ തലേദിവസം മൂന്ന് മണിവരെ രോഗം സ്ഥിരീകരിക്കുന്നവരും ക്വാറൻ്റൈൻ പ്രവേശിക്കുന്നവരും ഈ പട്ടികയിൽ ഉൾപ്പെടും. വോട്ടെടുപ്പിന് തലേദിവസം ആറുമണിക്ക് മുമ്പായി ബാലറ്റ് പേപ്പർ മുഴുവൻ എത്തിച്ച് നൽകിയിരിക്കണം. തലേദിവസം മൂന്ന് മണിക്ക് ശേഷം രോഗം സ്ഥിരീകരിക്കുന്നവർക്ക് വോട്ടെടുപ്പ് ദിവസം അഞ്ചുമണി മുതൽ ആറുവരെയുള്ള സമയത്ത് എല്ലാവരും വോട്ടു ചെയ്‌ത് പോയശേഷം ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.
നേരിട്ട് തപാൽ വോട്ടിന് അപേക്ഷിക്കുന്ന കൊവിഡ് രോഗികൾക്ക് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു. ഇവർക്ക് സ്‌പെഷൽ പോളിങ് ഓഫിസറും അസിസ്‌റ്റൻ്റും ചേർന്ന് താമസിക്കുന്നയിടങ്ങളിൽ ബാലറ്റ് എത്തിച്ച് നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി. ബാലറ്റ് തിരികെ കിട്ടിയതിൻ്റെ രസീത് ഉദ്യോഗസ്ഥൻ നൽകും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ഉദ്യോഗസ്ഥൻ്റെ കൈവശം കൊടുക്കാൻ താൽപര്യമില്ലെങ്കിൽ മറ്റൊരാൾ മുഖേനെയോ തപാലിലോ വരണാധികാരിക്ക് എത്തിച്ച് നൽകണം. സംസ്ഥാനത്ത് കൊവിഡ്-19 കേസുകളിൽ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാനുള്ള മാർഗനിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കിയത്.
click and follow Indiaherald WhatsApp channel