ഭീഷ്മപർവ്വം മഹാ വിജയ കൊടിയിൽ; വലിയ വിജയമാക്കി തീർത്ത എല്ലാവർക്കും നന്ദിയറിയിച്ച് മമ്മൂട്ടി! റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിട്ടുമുണ്ട്. ഏപ്രിൽ ഒന്നു മുതൽ ചിത്രം ഡിസ്നി ഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടങ്ങിയിട്ടുമുണ്ട്. അടുത്തിടെ തീയേറ്ററുകളിലെത്തി മഹാവിജയമായ സിനിമയാണ് മമ്മൂട്ടി - അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ 'ഭീഷ്മപർവ്വം'. ചിത്രം വലിയ വിജയമാക്കിയതിന് നന്ദി എന്നാണ് പ്രേക്ഷകരോട് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ബിഗ് ബിക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായ ഭീഷ്മപർവ്വം മാർച്ച് മൂന്നിനാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.





   അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് സിനിമയുടെ തിരക്കഥ. 'ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർ‍ക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ ഇപ്പോൾ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം', എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ പുതിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. കൊവിഡിന് ശേഷം ഇത്രയും വലിയ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഭീഷ്മ പർവ്വം. മമ്മൂട്ടിക്ക് പുറമെ തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പദ്‍മരാജ് രതീഷ്, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, ഷെബിൻ ബെൻസൺ, നദിയ മൊയ്‍തു, മാല പാർവ്വതി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. 




 തീയേറ്റർ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളിൽ നിന്നും മറ്റ് റൈറ്റുകളിൽ നിന്നുമായി 115 കോടിയാണ് ഭീഷ്മ പർവ്വത്തിൻറെ ആഗോള കളക്ഷനെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല കഴിഞ്ഞ ദിവസം ട്വിറ്ററിൽ അറിയിച്ചിരുന്നു. ചിത്രം വലിയ വിജയമാക്കിയതിന് നന്ദി എന്നാണ് പ്രേക്ഷകരോട് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിട്ടുമുണ്ട്. ഏപ്രിൽ ഒന്നു മുതൽ ചിത്രം ഡിസ്നി ഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടങ്ങിയിട്ടുമുണ്ട്.




കൊവിഡിന് ശേഷം ഇത്രയും വലിയ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഭീഷ്മ പർവ്വം. മമ്മൂട്ടിക്ക് പുറമെ തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പദ്‍മരാജ് രതീഷ്, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, ഷെബിൻ ബെൻസൺ, നദിയ മൊയ്‍തു, മാല പാർവ്വതി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. തീയേറ്റർ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളിൽ നിന്നും മറ്റ് റൈറ്റുകളിൽ നിന്നുമായി 115 കോടിയാണ് ഭീഷ്മ പർവ്വത്തിൻറെ ആഗോള കളക്ഷനെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല കഴിഞ്ഞ ദിവസം ട്വിറ്ററിൽ അറിയിച്ചിരുന്നു.  

Find out more: