നിലമ്പൂരിലെ പോളിങ് നൽകുന്ന സൂചന എന്ത്; എം സ്വരാജോ ഷൗക്കത്തോ? ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 74.35 ശതമാനം പോളിങ്ങാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ 76.60 ശതമാനമായിരുന്നു പോളിങ്. ശതമാനത്തിൽ അൽപ്പം കുറവുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ പോൾ ചെയ്യിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പും എൽഡിഎഫ് ക്യാമ്പും.നിലമ്പൂരിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ വിജയപ്രതീക്ഷ പങ്കുവെച്ച് മുന്നണികൾ രംഗത്തെത്തിയിരിക്കുകയാണ്. വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, എടക്കര, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളിൽ ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അമരമ്പലം പഞ്ചായത്തിൽ പിന്നിലായാലും ആറ് പഞ്ചായത്തുകളിലെ ലീഡ് കൊണ്ട് ഇത് മറികടക്കാൻ കഴിഞ്ഞേക്കുമെന്നാണ് ആര്യാടനും സംഘവും പ്രതീക്ഷിക്കുന്നത്.
ലീഗ് ഉണർന്ന് പ്രവർത്തിച്ചതോടെ യുഡിഎഫിൻ്റെ ഒരു വോട്ടുകളും നഷ്ടപ്പെടില്ലെന്ന കണക്കുകൂട്ടലും ഇവർക്കുണ്ട്. യുഡിഎഫിൻ്റെ ശക്തികേന്ദ്രങ്ങളിൽ മികച്ച പോളിങ് രേഖപ്പെടുത്തിയെന്നും ഇത് വിജയപ്രതീക്ഷ നൽകുന്നതാണെന്നും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറയുന്നു. പോളിങ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നും നല്ല പോളിങ് ഉള്ളപ്പോഴാണ് സമീപകാലത്ത് എല്ലാം ഇടതുമുന്നണി വിജയിച്ചിട്ടുള്ളതെന്നുമാണ് എം സ്വരാജിൻ്റെ പ്രതികരണം. പിവി അൻവർ പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന ജൂൺ 23ന് മാത്രമേ വ്യക്തമാവുകയുള്ളൂ.അതേസമയം മൂന്ന് പഞ്ചായത്തുകളിലും നഗരസഭയിലും വ്യക്തമായ ലീഡോടെ മണ്ഡലം നിലനിർത്താനാകുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫിനുള്ളത്.
പോത്തുകല്ല്, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ ലീഡ് ഉറപ്പിക്കുന്ന സിപിഎം ബൂത്തുതല കണക്കുകൾ കൃത്യമായി വിലയിരുത്താൻ ഒരുങ്ങുകയാണ്. മറ്റ് പഞ്ചായത്തുകളിൽ യുഡിഎഫ് നേടുന്ന ലീഡ് ഈ പഞ്ചായത്തുകൾ കൊണ്ട് മറികടക്കാനാകുമെന്നും സ്വരാജ് നിയമസഭയിലെത്തുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. 12,000 മുതൽ 15,000 വരെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. പി.വി.അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
ബൂത്ത് കമ്മിറ്റികളിൽ നിന്നും ലഭിച്ച പ്രാഥമിക കണക്ക് പ്രകാരം നിലമ്പൂർ മുൻസിപ്പാലിറ്റിയിലും ഏഴ് പഞ്ചായത്തുകളിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്. വഴിക്കടവിൽ മാത്രം 3000 വോട്ടിൻ്റെ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. പോളിങ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നും നല്ല പോളിങ് ഉള്ളപ്പോഴാണ് സമീപകാലത്ത് എല്ലാം ഇടതുമുന്നണി വിജയിച്ചിട്ടുള്ളതെന്നുമാണ് എം സ്വരാജിൻ്റെ പ്രതികരണം. പിവി അൻവർ പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന ജൂൺ 23ന് മാത്രമേ വ്യക്തമാവുകയുള്ളൂ.
Find out more: