കോൺഗ്രസിൽ സന്തോഷവാനല്ല: കമൽനാഥ് ബിജെപിയിലേക്ക് പോകുന്നുവോ? ഇന്ന് രാത്രി നിർണായക ചർച്ചകൾ നടക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി പാർട്ടി പ്രവേശനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തും. കമൽനാഥും മകൻ നകുൽനാഥും ഉടൻ ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഇരുവരും ഡൽഹിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ നകുൽനാഥ് സമൂഹമാധ്യമങ്ങളിൽ നിന്നും കോൺഗ്രസ് എന്നത് ഒഴിവാക്കിയിരുന്നു. ഇതും പാർട്ടി പ്രവേശനത്തിന് ഭാഗമാകുന്നുവെന്നതിന് കാര്യമായി കരുതുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി ചർച്ചകൾ നടത്തുന്നില്ലെന്നും മാധ്യമറിപ്പോർട്ടുകളുണ്ട്.




  കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ താൻ സന്തുഷ്ടനല്ലെന്നും ബിജെപിയിൽ പോകുന്നതിനേക്കുറിച്ചുള്ള വിഷയം പരിഗണിക്കുന്നുവെന്നും കമൽനാഥ് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നേരത്തെ, നകുൽ തന്റെ ലോക്സഭാ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച മധ്യപ്രദേശിലെ ചിന്ത്വാര ലോക്സഭാ സീറ്റിൽ നിന്നും മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതിന് മുൻപായാണ് ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 





 രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര പുരോഗമിക്കുന്നതിനിടയിലാണ് പാർട്ടിയിലെ സുപ്രധാന മുഖങ്ങൾ ബിജെപിയിൽ ചേരുന്നത്. കോൺഗ്രസിലെ നിരാശരായ നേതാക്കൾക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നകുലിന്റെ നീക്കം. 48 മണിക്കൂറിനുള്ളിൽ ഇരുവരും ബിജെപിയിൽ ചേരുമെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നുമുള്ള സൂചന. മഹാരാഷ്‌ട്ര‌ മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് കമൽനാഥിന്റെയും മകന്റെയും നീക്കമെന്നതും ശ്രദ്ധേയമാണ്.




ബിജെപി പാർട്ടി പ്രവേശനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തും. കമൽനാഥും മകൻ നകുൽനാഥും ഉടൻ ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഇരുവരും ഡൽഹിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ നകുൽനാഥ് സമൂഹമാധ്യമങ്ങളിൽ നിന്നും കോൺഗ്രസ് എന്നത് ഒഴിവാക്കിയിരുന്നു. ഇതും പാർട്ടി പ്രവേശനത്തിന് ഭാഗമാകുന്നുവെന്നതിന് കാര്യമായി കരുതുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി ചർച്ചകൾ നടത്തുന്നില്ലെന്നും മാധ്യമറിപ്പോർട്ടുകളുണ്ട്. 


మరింత సమాచారం తెలుసుకోండి: