നിങ്ങൾ മുടി കൊഴിച്ചിൽ ഒഴിവാക്കാൻ ഉപയോഗിക്കുന്ന രാസ വസ്തുക്കളും മറ്റ് നല്ലതല്ലാത്ത മാർഗങ്ങളുമായിരിക്കും നിങ്ങളെ ആ ഒരു അവസ്ഥയിലേക്ക് തള്ളി വിടുന്നത്. നിങ്ങളുടെ വസ്ത്രങ്ങളിൽ കൊഴിഞ്ഞു വീണു കിടക്കുന്ന നിങ്ങളുടെ തന്നെ മുടി കാഴ്ചക്കു തന്നെ എത്ര അരോചകമാവും എന്ന് ചിന്തിച്ച് നോക്കാം. മിക്കവരുടെയും പേടി സ്വപ്നം തന്നെയാണ് മുടി കൊഴിച്ചിൽ. കഷണ്ടിയും മുടിയില്ലാത്ത അവസ്ഥയും വളരെ ഗൗരവമായിത്തന്നെ കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. നെയ്യ്, വേപ്പ് എന്നിവ നിങ്ങൾക്ക് വളരെയധികം സഹായം ചെയ്യുന്ന രണ്ട് ചേരുവകളാണ്. ഇത് രണ്ടും ഉപയോഗിച്ച് തയാറാക്കുന്ന ഹെയർ മാസ്ക് നിങ്ങളുടെ മുടിയുടെ സ്വഭാവം തന്നെ മാറ്റി മറിക്കും. ആഴത്തിൽ ജലാംശം നില നിർത്തുന്നതിനും ആരോഗ്യകരമായ അടിവേരുകൾ നൽകുന്നതിനും ഇൗ രണ്ട് ചേരുവകളും വളരെയേറെ സഹായിക്കും. ഇനി ഈ സ്പെഷൽ ഹെയർ പാക്ക് എങ്ങനെ ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
നിങ്ങളുടെ മുടിയുടെ ആരോഗ്യം നില നിർത്താനും അതിെൻറ ശോഷണത്തിന് പരിഹാരം കാണാനും ആദ്യം ചെയ്യേണ്ടത് വിവിധ രാസ വസ്തുക്കൾ മുടിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നതാണ്. അതിന് പകരം, നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നില നിർത്താനും കഴിയുന്ന ഹെയർ മാസ്ക് നിങ്ങൾ തന്നെ നിങ്ങളുടെ വീട്ടിൽ തയാറാക്കി ഉപയോഗിക്കുക തന്നെയാണ് വേണ്ടത്. ഇനി പറയുന്ന രണ്ട് ചേരുവകൾ ശ്രദ്ധിക്കണം. അത് നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ തന്നെ ഹെയർ പാക്ക് നിർമിച്ച് മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. അത്തരത്തിൽ വീടുകളിൽ എളുപ്പത്തിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ രണ്ട് ചേരുവകളാണ് ഇനി ശുപാർശ ചെയ്യുന്നത്.
നെയ്യ്, വേപ്പ് ഹെയർ മാസ്ക് എന്നിവയുടെ ഫലങ്ങൾ വർദ്ധിപ്പിക്കണമെങ്കിൽ ഈ പ്രക്രിയയിലേക്ക് നിങ്ങൾ മറ്റൊന്നു കൂടി ഉൾപ്പെടുത്തണം, സ്റ്റീമിംഗ്. ചെറുചൂടുള്ള വെള്ളത്തിൽ ഒരു തൂവാല മുക്കി മുടിക്ക് ചുറ്റും 5 മുതൽ 10 മിനിറ്റ് വരെ പൊതിയണം. ഇത് മുടിയുടെ രോമകൂപങ്ങൾ തുറക്കുകയും ഈ ഹെയർ മാസ്കിെൻറ ഫലങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. പാക്ക് ഉപയോഗിച്ച ശേഷം അരമണിക്കൂറോളം അത് അങ്ങനെ തന്നെ വയ്ക്കുക. ശേഷം മിതമായി ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. ചതച്ചെടുത്ത വേപ്പിലകൾ 10 മുതൽ 15 വരെ
3 ടീസ്പൂൺ നെയ്യ്, 1 ടീസ്പൂൺ തേൻ, എന്നിവയാണാവശ്യം. ഈ ഹെയർ മാസ്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം: ഘട്ടം 1: നെയ്യ്, തേൻ എന്നിവയിൽ ചതച്ച വേപ്പില ചേർക്കുക. ഒരു രാത്രി മുഴുവൻ അത് അങ്ങനെ തന്നെ വെക്കുക, ഘട്ടം 2: കുറഞ്ഞ തീയിൽ ഈ മിശ്രിതം 3 മുതൽ 4 മിനിറ്റ് വരെ ചൂടാക്കുക. എന്നിട്ട് തണുക്കാൻ അനുവദിക്കുക.
click and follow Indiaherald WhatsApp channel