ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും കോയമ്പത്തൂരിലേക്കുള്ള രാത്രികാല സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് യഥാര്‍ഥ്യമാക്കി കെഎസ്ആര്‍ടിസി.

എല്ലാ ദിവസവും രാത്രി 9.30ന് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും പുറപ്പെട്ട് പുലര്‍ച്ചെ 3.45ന് കോയമ്പത്തൂരിലെത്തുന്ന തരത്തിലാണ് പുതിയ സര്‍വീസ്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സർവീസ് ഉദ്ഘാടനം നടത്തും തിരിച്ച് രാവിലെ 11ന് പുറപ്പെട്ട് വൈകിട്ട് 5.35ന് സുല്‍ത്താന്‍ ബത്തേരിയിലെത്തും. ഉദ്ഘാടന ചടങ്ങിനുശേഷം ശനിയാഴ്ച രാത്രി 9.30ന് ഷെഡ്യൂള്‍ പ്രകാരം ബസ് സര്‍വീസ് നടത്തുമെന്നും ഡിപ്പോയിൽ നിന്നും അറിയിച്ചു. 

Find out more: