ടെലിവിഷൻ അവതാരകയാകാൻ തമന്ന! ആദ്യമായി ടെലിവിഷൻ രംഗത്തേക്ക് താരം കാലെടുത്തു വയ്ക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയാണ് തമന്ന ഭാട്ടിയ. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമർ റോളുകളും അനായാസേന കൈകാര്യം ചെയ്യുന്ന ഈ താര സുന്ദരിക്ക് കേരളത്തിലും ആരാധകരേറെ ആണ്. ഇപ്പോഴിതാ തമന്നയുടെ പുതിയൊരു വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
 


    റിപ്പോർട്ടുകൾ പ്രകാരം, ബാംഗ്ലൂരിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സെറ്റിൽ ജൂലൈ ആദ്യത്തോടെ ഷോയുടെ ചിത്രീകരണം ആരംഭിക്കും. കാജൽ അഗർവാൾ, വെങ്കടേഷ് ദഗ്ഗുബതി, റാണ എന്നിവരുമായി ചർച്ചകൾ നടന്നു എങ്കിലും ഒടുവിൽ അവതാരകയായി ഈ പാചക റിയാലിറ്റി ഷോയിൽ തമന്ന തന്നെ എത്തും എന്നാണ് വാർത്തകൾ. തമിഴിൽ വിജയ് സേതുപതിയും കന്നടയിൽ കിച്ച സുദീപും അവതരിപ്പിക്കുന്ന ഈ ഷോ, മലയാളത്തിൽ പൃഥ്വിരാജ് ആയിരിക്കും അവതരിപ്പിക്കുക എന്നാണ് വാർത്തകൾ. സൺ ടിവിയിൽ ഉടൻ ആരംഭിക്കുന്ന ഷോയ്ക്കായി വലിയൊരു തുകയാണ് താരം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 


 
   എന്നാൽ, താൻ പണത്തിനായി ഒരു സിനിമയോ ഷോയോ ചെയ്യാറില്ല, ഈ ഷോ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുവാൻ ഒരു മാർഗമാണ് എന്നാണ് അദ്ദേഹം ഈയിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.ഈയിടെയാണ് മാസ്റ്റർ ഷെഫ് തമിഴിന്റെ ആദ്യ ടീസർ പുറത്തുവന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ആദ്യമായി ഈ ഷോ തമിഴ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.  അന്താരാഷ്ട്ര ടെലിവിഷൻ ഷോയായ മാസ്റ്റർ ഷെഫിന്റെ തെലുങ്ക് പതിപ്പിൽ അവതാരകയായി തമന്ന എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രീകരണം തുടങ്ങുവാൻ പോകുകയാണ് മാസ്റ്റർ ഷെഫ്.
 

റിപ്പോർട്ടുകൾ പ്രകാരം, ബാംഗ്ലൂരിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സെറ്റിൽ ജൂലൈ ആദ്യത്തോടെ ഷോയുടെ ചിത്രീകരണം ആരംഭിക്കും. കാജൽ അഗർവാൾ, വെങ്കടേഷ് ദഗ്ഗുബതി, റാണ എന്നിവരുമായി ചർച്ചകൾ നടന്നു എങ്കിലും ഒടുവിൽ അവതാരകയായി ഈ പാചക റിയാലിറ്റി ഷോയിൽ തമന്ന തന്നെ എത്തും എന്നാണ് വാർത്തകൾ. തമിഴിൽ വിജയ് സേതുപതിയും കന്നടയിൽ കിച്ച സുദീപും അവതരിപ്പിക്കുന്ന ഈ ഷോ, മലയാളത്തിൽ പൃഥ്വിരാജ് ആയിരിക്കും അവതരിപ്പിക്കുക എന്നാണ് വാർത്തകൾ.



  സൺ ടിവിയിൽ ഉടൻ ആരംഭിക്കുന്ന ഷോയ്ക്കായി വലിയൊരു തുകയാണ് താരം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, താൻ പണത്തിനായി ഒരു സിനിമയോ ഷോയോ ചെയ്യാറില്ല, ഈ ഷോ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുവാൻ ഒരു മാർഗമാണ് എന്നാണ് അദ്ദേഹം ഈയിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.ഈയിടെയാണ് മാസ്റ്റർ ഷെഫ് തമിഴിന്റെ ആദ്യ ടീസർ പുറത്തുവന്നത്.

Find out more: