സൂക്ഷ്മതയോടും ഏകാഗ്രമായും ചെയ്യേണ്ട ഈ കരവിരുത് 7 ദിവസത്തിനകം തയ്യാറാക്കി വീഡിയോ സഹിതം അയക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ സൂരജ് 10 മണിക്കൂറിനുള്ളില്‍ തയാറാക്കി അയച്ചു. മുമ്പും റെക്കോര്‍ഡ് നേടാനായി ശ്രമിച്ചെങ്കിലും കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ പരാജയപ്പെട്ടു. പക്ഷേ ഇത്തവണ ലക്ഷ്യം കൈവരിച്ചു. കുട്ടിക്കാലത്തേ സൂരജിന് പെന്‍സില്‍ കര്‍വിംഗില്‍ ആവേശമായിരുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഈച്ച എന്ന തെലുങ്ക് സിനിമ കണ്ടതോടെയാണ് പെന്‍സില്‍ കര്‍വിംഗില്‍ ഒരുവഴിത്തിരിവുണ്ടായത്.
ഇതോടെ കൂട്ടുകാരന്റെ പേര് പെന്‍സില്‍ മുനയില്‍ കൊത്തി നോക്കി. കൂട്ടുകാരും അധ്യാപികയും പ്രോത്സാഹിപ്പിച്ചതോടെ പെന്‍സില്‍ കര്‍വിംഗിനായി സമയം കണ്ടെത്തി.ഒരു ശില്‍പത്തിന്‍റെ നിര്‍മ്മാണത്തിന് ശ്രദ്ധയും സൂക്ഷ്മതയും ക്ഷമയും സമയവുമെല്ലാം ഒരുപോലെ വിനിയോഗിക്കണം. ചില ശില്‍പങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മണിക്കൂറുകളെന്നല്ല ദിവസങ്ങള്‍ തന്നെ വേണ്ടി വരും. മൈക്രോ ആര്‍ട്ട് ആസ്വദിക്കാന്‍ സൂക്ഷമമായ നിരീക്ഷണപാടവം കൂടിവേണം എന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
മൈക്രോ ആര്‍ട്ട് എന്ന് പേരുള്ള ഈ കലാരൂപം മലയാളികളെ സംബന്ധിച്ച് അത്ര പരിചിതമായ ഒന്നല്ല.പുതിയ പരീക്ഷണങ്ങള്‍ നടത്തിയതോടെ സംഗതി ഹിറ്റായി. ഇത് കണ്ട് പലരും ആവശ്യവുമായി സമീപിക്കാന്‍ തുടങ്ങി. പിന്നെ ഇതിലങ്ങ് സജീവമാവുകയായിരുന്നു. പേരുകളെ കൂടാതെ ധാരാളം രൂപങ്ങളും പെന്‍സില്‍ മുനയില്‍ ചെയ്യാറുണ്ട് സൂരജ്. വഞ്ചിയൂര്‍ ശ്രീശൈലത്തില്‍ ബാബുരാജിന്റെയും സുനിതയുടെയും മകനും ആറ്റിങ്ങല്‍ ഐടിഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ സൂരജ്.
click and follow Indiaherald WhatsApp channel