ഇങ്ങനെ ചെയ്താൽ ആരായാലും പ്രതികരിച്ച് പോകും; കിളികൊല്ലൂർ വിഷയത്തിൽ റിട്ട. കേണലിന് പറയാനുള്ളത്! കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിന് നേരെയുണ്ടായ പോലീസ് മർദനത്തിൽ പ്രതികരണവുമായി കരസേന റിട്ടയേർഡ് കേണൽ എസ് ഡിന്നി. ഭീകരവാദികൾ പോലും ചെയ്യാത്ത തരത്തിലുള്ള മർദനമാണ് വിഷ്ണുവിന് നേരെയുണ്ടായതെന്ന് ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനായാണ് പോലീസ് സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവിട്ടത്. എന്നാൽ, പോലീസുകാരനാണ് ആദ്യം വിഷ്ണുവിനെ അടിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു കുറ്റവും ചെയ്യാത്തയാളെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ടാണ് അകത്തേക്ക് കൊണ്ടുവരുന്നത്. ഇങ്ങനെ ചെയ്താൽ ആരായാലും പ്രതികരിച്ച് പോകും', കേണൽ ഡിന്നി പറഞ്ഞു. 

  'വെറും ഈഗോയുടെ പേരിൽ മൃഗീയമായി ആക്രമിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. 'സൈനികനെ അറസ്റ്റ് ചെയ്യുകയോ എഫ്‌ഐആർ ചുമത്തുകയോ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ അടുത്ത മിലിട്ടറി സ്‌റ്റേഷനിൽ അറിയിക്കണം. എന്നാൽ, പോലീസ് അത് ചെയ്തില്ല. പിന്നീടാണ് പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ അറിയിക്കുന്നത്. തുടക്കത്തിലെ പാളിയതു കൊണ്ടാണ് വ്യാജ എംഡിഎംഎ കേസാക്കാൻ പോലീസ് ശ്രമിക്കുന്നതെന്നും കേണൽ ഡിന്നി കുറ്റപ്പെടുത്തി. ഒരു സൈനികനെ അറസ്റ്റ് ചെയ്യണമെങ്കിൽ ആർമി ഉദ്യോഗസ്ഥരുടെ അനുമതി വേണം. വിഷ്ണുവിന്റെ സഹോദരൻ വിഘ്‌നേഷ് ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. അതുകൊണ്ട് മാത്രമാണ് വിഷയം ഇത്രയെങ്കിലും എത്തിയത്', കേണൽ പറഞ്ഞു.

ഓഗസ്റ്റ് 25 ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും സൈനിക ക്യാമ്പിൽ പോലീസ് അറിയിച്ചത് വൈകിയാണ്. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായത്. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടർന്ന്, മിലിട്ടറി പോലീസ് കേസ് ഏറ്റെടുക്കും. എന്നാൽ, ഇക്കാര്യം അറിയിക്കുന്നതിൽ പോലീസിന് വീഴ്ചപറ്റി. ഭീകരവാദികൾ പോലും ചെയ്യാത്ത തരത്തിലുള്ള മർദനമാണ് വിഷ്ണുവിന് നേരെയുണ്ടായതെന്ന് ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Find out more: