മരണം തരുണി മുൻകൂട്ടി കണ്ടിരുന്നുവോ എന്ന സംശയത്തിൽ സുഹൃത്തുക്കൾ; ഇത് നമ്മുടെ അവസാന കൂടികാഴ്ചയെന്ന് തരുണി പറഞ്ഞതായി പ്രിയ കൂട്ടുകാരി!  കുസൃതിച്ചിരിയും കൊഞ്ചലുമായി പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂടിയ തരുണി സച്ച്ദേവ് ഇന്നും ഏവർക്കും ഒരു നോവോർമ്മയാണ്. കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ പണ്ടൊരു കാട്ടിലെത്തി മുന്തിരികണ്ടു കൊതിച്ച് നാക്കിലു വെള്ളം കുതിച്ചു കൊമ്പത്തു നോക്കി നിന്നൂ, വെള്ളി നക്ഷത്രം സിനിമയിലെ ഈ ഒരു ഗാനവും അതിലെ കൊച്ചുമിടുക്കിയും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.14 വയസ്സിലാണ് കൊച്ചുമിടുക്കി ഈ ലോകത്തോട് വിടവാങ്ങിയത്. നിരവധി പരസ്യ ചിത്രങ്ങളിൽ ഭാഗമായിരുന്ന തരുണി വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമകളിൽ അരങ്ങേറ്റം കുറിച്ചത്.





   ഒരുപക്ഷെ ഇന്ന് ജീവനോടെ തരുണി ഉണ്ടായിരുന്നുവെങ്കിൽ 23 വയസ്സായിരുന്നു തരുണിയുടെ പ്രായം.വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച തരുണി അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടിരുന്നു. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ തന്നെ മരണപ്പെട്ടു. 2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്.  ഒരു പക്ഷേ മരണം തരുണി മുൻകൂട്ടി നേരത്തെ അറിഞ്ഞിട്ടുണ്ടാകാം എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. തരുണി സുഹൃത്തുക്കളോട് ഏറ്റവും ഒടുവിൽ പറഞ്ഞ വാക്കുകൾ ആണ് അറം പറ്റിയ വാക്കുകൾ പോലെ ആയത്.





  തരുണിയുടെ മരണശേഷം സുഹൃത്തുക്കളും ബന്ധുക്കളും സംസാരിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്.നേപ്പാൾ യാത്രയ്ക്കായി വെള്ളിയാഴ്ച പുറപ്പെടുന്നതിനുമുമ്പ്, തരുണി തന്റെ എല്ലാ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ച് അവരോട് യാത്ര പറഞ്ഞതായി അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് മെങ്കരാജിനി പറയുന്നു , 'ഞാൻ നിങ്ങളെ അവസാനമായി കാണുകയാണ്', എന്ന് അവൾ പറഞ്ഞതായും മെങ്ക കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾ അവളോട് ചോദിച്ചപ്പോൾ, അവൾ ചിരിച്ചുകൊണ്ട് ജോക്കിങ് എന്ന് പറഞ്ഞതായും പ്രിയ സുഹൃത്ത് പറയുന്നു. എങ്കിലുംഅവളും ഒരുമിച്ചുള്ള നല്ല നിമിഷങ്ങൾ ഓർക്കുമ്പോൾ തങ്ങൾക്ക് ഹൃദയഭേദകമാണ് എന്നും പ്രിയ കൂട്ടുകാരി വ്യക്തമാക്കുന്നു. ഫ്ലൈറ്റിൽ കയറുന്നതിന് തൊട്ടുമുമ്പ്, പ്രിയ സുഹൃത്ത് തനുഷ്ക പിള്ളയ്ക്ക് അയച്ച സന്ദേശത്തിൽ ആണ് അറം പറ്റിപ്പോയ വാക്കുകൾ ഉൾപ്പെടുന്നത്.





   വിമാനം തകർന്നാൽ എന്ത് സംഭവിക്കുമെന്ന് തമാശയായി തരുണി ചോദിച്ചുവെന്നാണ് തനുഷ്ക പറയുന്നത്. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് തരുണി തനുഷ്ഖയ്ക്ക് അവസാനമായി ഒരു സന്ദേശത്തിൽ ഐ ലവ് യൂ എന്ന് പറഞ്ഞിരുന്നുവെന്നും തനുഷ്‌ക പറയുന്നു. യാത്രയ്ക്ക് പുറപ്പെടും മുൻപേ തങ്ങൾക്ക് അയച്ച സന്ദേശത്തിൽ, ഒരു യാത്ര പോവുകയാണെന്ന് പറഞ്ഞതായി അഹൂജ പറയുന്നു. അവൾക്ക് നമ്മളെയെല്ലാം മിസ് ചെയ്യുമെന്ന് പറഞ്ഞതായും , അവളുടെയും അവളുടെ അമ്മയുടെയും ചിത്രം അയച്ചു തന്നതായും തനൂജ പറയുന്നുണ്ട്. മാത്രമല്ല കുഞ്ഞു പിണക്കങ്ങൾ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് എല്ലാം സന്തോഷത്തോടെ യാത്ര പറഞ്ഞെന്നും ഇതൊക്കെ അതിശയമായി തോന്നുന്നുവെന്നും തനൂജ പറയുന്നു. മറുപടിയായി തനുഷ്‌ക മറുപടി ചെയ്‌തെങ്കിലും അപ്പോഴേക്കും തരുണിയുടെ ഫോൺ സ്വിച്ച് ഓഫ് ആയെന്നും തനുഷ്ക കൂട്ടിച്ചേർത്തു.

Find out more: