'21 ഗ്രാംസ്' ഗൾഫ് റിലീസ് നാളെ മുതൽ! കേരളത്തിലെ മികച്ച വിജയത്തിന് ശേഷം നാളെ മുതൽ ജി സി സി കേന്ദ്രങ്ങളിലും റിലീസ് ചെയ്യുന്നു. യൂ എ ഇ, ഖത്തർ, ബഹ്റൈൻ, മസ്കറ്റ് തുടങ്ങി എല്ലാ പ്രമുഖ ജി സി സി കേന്ദ്രങ്ങളിലും ചിത്രത്തിൻ്റെ പ്രദർശനം അദ്യ ദിനം മുതൽ തന്നെ ഗൾഫിൽ ഉണ്ടാകും. നവാഗതനായ ബിബിൻ കൃഷ്ണയുടെ സംവിധാനത്തിൽ അനൂപ് മേനോൻ നായകനായി ഒരുങ്ങിയ കുറ്റാന്വേഷണ ത്രില്ലർ ചിത്രം 'ട്വൻ്റി വൺ ഗ്രാംസ്'. കേരളത്തിൽ ആദ്യം മിതമായ സ്ക്രീനുകളിൽ വളരെ ചെറിയ രീതിയിൽ മാത്രം ഹൈപ് നൽകി റിലീസ് ചെയ്ത ചിത്രമായിരുന്നു 'ട്വൻ്റി വൺ ഗ്രാംസ്'. എന്നാൽ ക്രമേണ ചിത്രത്തിൻ്റെ നിലവാരത്തെ കുറിച് പ്രശംസിച്ച് കൊണ്ട് ഒട്ടനവധി പ്രേക്ഷകരും നിരൂപകരും ഓൺലൈനിൽ വരുന്ന കാഴ്ചയാണ് കണ്ടത്.
തുടർന്ന് തീയേറ്ററുകളിലും പ്രേക്ഷകർ ഉയർന്ന് വരുകയും ഹൗസ് ഫുൾ ആയി പ്രദർശനങ്ങൾ കളിക്കാനും തുടങ്ങിയതോടെ മൂന്നാം നാൾ മുതൽ തന്നെ പലയിടത്തും തിയേറ്ററുകളിൽ അധിക ഷോ കളിക്കുന്ന അവസ്ഥയിലേക്കും ചിത്രം എത്തി. സിനിമ ഇൻഡസ്ട്രിക്ക് അകത്ത് നിന്നുതന്നെ നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് എത്തിയത്. ജിത്തു ജോസഫ്, മിഥുൻ മാനുവൽ തോമസ്, രഞ്ജിത്ത് ശങ്കർ, സ്വർഗചിത്ര അപ്പച്ചൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ ഒക്കെ സിനിമയെ പ്രശംസിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. ദീപക് ദേവ് ഈണം ഒരുക്കിയ പാട്ടുകൾക്ക് വിനായക് ശശികുമാർ രചന നിർവ്വഹിച്ചിരിക്കുന്നു. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടത്തിരി ചിത്രസംയോജനവും ഒരുക്കിയിരിക്കുന്നു.
മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ. ദി ഫ്രൻ്റ് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് നിർമിച്ച ഈ ത്രില്ലർ ചിത്രത്തിൽ അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, അനു മോഹൻ, ചന്തുനാഥ്, ലെന, രഞ്ജിത്, രഞ്ജി പണിക്കർ, മറീന മൈക്കൾ, നന്ദു, പ്രശാന്ത് അലക്സാണ്ടർ എന്നിവർ അടങ്ങിയ ഒരു വല്യ താരനിര തന്നെ അഭിനയിച്ചിരിക്കുന്നു.സാമൂഹ്യ മാധ്യമങ്ങളിലടക്കം '21 ഗ്രാംസി'നെ കുറിച്ചുള്ള ഗംഭീര അഭിപ്രായങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്. ഒട്ടനവധി സിനിമ സംവിധായകരും മറ്റു സിനിമാ പ്രവർത്തകരും ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായങ്ങളും അവരുടെ സന്തോഷവും കഴിഞ്ഞ ദിവസങ്ങളിലായി തങ്ങളുടെ ഫേയ്‌സ്ബുക്ക് കുറിപ്പുകളായും ഫോൺ സന്ദേശങ്ങളായും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിക്കുന്നുണ്ടായിരുന്നു.
അതിന് പിന്നാലെയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ '21 ഗ്രാംസി'നെ കുറിച്ചുള്ള തന്റെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി, കെ എൻ റിനീഷ് നിർമിക്കുകയും നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനവും തിരക്കഥയും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് '21 ഗ്രാംസ്'. ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങളുമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
Find out more: