ഉടൽ വിശേഷങ്ങളുമായി നടൻ ധ്യാൻ ശ്രീനിവാസ്! ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം മെയ് 20ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ വിശേഷങ്ങളേക്കുറിച്ച് രസകരമായ വിശേഷങ്ങൾ സമയം മലയാളത്തോട് പങ്കുവയ്ക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം മെയ് 20ന് തീയേറ്ററുകളിലെത്തും.  ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടൽ. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്.  ധ്യാനിന്റെ വീട്ടിൽ എപ്പോഴെങ്കിലും കള്ളൻ കയറിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, ഏറ്റവും വലിയ കള്ളൻ വീട്ടിനകത്ത് ഇരിക്കുമ്പോൾ വേറെ ഏത് കള്ളൻ വരാനാ. ആ വീട്ടിന്ന് അടിച്ചു മാറ്റിയതൊക്കെ ഞാൻ തന്നെയാ. വീട്ടിൽ ഇനി വിൽക്കാൻ ബാക്കിയൊന്നുമില്ല.






  എല്ലാം എടുത്ത് വിറ്റിട്ടുണ്ട് ഞാൻ. അച്ഛൻ ആശുപത്രിയിൽ നിന്ന് തിരിച്ചു വന്ന് നോക്കുമ്പോൾ വീടിനകത്ത് മിക്കവാറും ഒന്നും കാണുല്ല. ഏത് കള്ളൻ? ഉറപ്പിച്ചോ.. അവൻ തന്നെ എന്ന അവസ്ഥയാ. അതുപോലെ പൈസ മുക്കിയതിന്റെ കണക്ക് പറഞ്ഞാലും ഒരു ലിസ്റ്റ് എഴുതേണ്ടി വരും. ഇത്തരം കാര്യങ്ങളൊക്കെ അച്ഛൻ ഇന്റർവ്യൂവിലൊക്കെ പോയി പറയും എന്നല്ലാതെ എന്നോട് ഒന്നും പറയാറില്ല. അതുപോലെ കട്ട പൈസ ഞാൻ തിരിച്ച് കൊടുക്കാറുമില്ല എന്നും ചിരിച്ചുകൊണ്ട് താരം പറയുന്നു. ഞാൻ അച്ഛനേയും ചേട്ടനേയും കുറിച്ച് ചിന്തിക്കാറേയില്ല. ഒരു വർക്കിനു പോകുമ്പോൾ, ശ്രീനിവാസൻ എന്റെ അച്ഛനാണെന്നൊന്നും ചിന്തിക്കാറില്ല. അതിപ്പോൾ നമ്മൾ എന്തിനാ അങ്ങനെ ചിന്തിക്കുന്നേ. ശ്രീനിവാസൻ ഒരു സാധാരണക്കാരനല്ലേ. പുള്ളിയും കഷ്ടപ്പെട്ട് അധ്വാനിച്ച് നടനായ ഒരാളാണ്.





  ദരിദ്രരാഷ്ട്രയമായ ഇന്ത്യയിലെ ഏറ്റവും കൂറ സ്ഥലമാണ് കേരളം. അവിടുത്തെ ഒരു നടനാണെന്ന് പറഞ്ഞാൽ യാതൊരു വിലയുമില്ല. അപ്പോൾ പിന്നെ നമ്മൾ എന്തിന് അഹങ്കരിക്കണം. ഇതൊക്കെ ആലോചിക്കണം. രാവിലെ എഴുന്നേറ്റ് പോകുക. പണി ചെയ്യുക. തിരിച്ചു പോരുക അതാണ് നമ്മുടെ രീതി. ചില ആളുകൾ എന്നേക്കാണുമ്പോൾ പറയാറുണ്ട്, ദയ്വ് ചെയ്ത് സിനിമ ചെയ്യല്ലേ ചേട്ടാ എന്ന്, ഇന്റർവ്യൂ മാത്രം കൊടുത്താൽ മതിയെന്ന്. അപ്പോൾ ഞാൻ പറയും എടാ സിനിമ ഉണ്ടെങ്കിലല്ലേ ഇന്റർവ്യൂ ഉള്ളെന്ന്. എന്നാ പിന്നെ വർഷത്തിൽ രണ്ടോ മൂന്നോ പടം. അതിൽ കൂടുതൽ ചെയ്ത് വെറുപ്പിക്കല്ലേ ചേട്ടാ എന്നൊക്കെയാണ് പലരും പറയുന്നത്.





   വൈലൻസ്, രക്തച്ചൊരിച്ചിൽ ഇതൊക്കെ ഉള്ളതുകൊണ്ടാണ് ഉടലിന് എ സർട്ടിഫിക്കറ്റ് കിട്ടിയത്. ചേട്ടന്റെ സിനിമയിൽ ഇതുവരെ ചാൻസ് ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചിരുന്നേൽ തട്ടത്തിൻമറയത്തിലും, ഹൃദയത്തിലുമൊക്കെ ഞാൻ നായകനായേനെ. അങ്ങനെ ചോദിക്കുമ്പോൾ പുള്ളിയോട് എനിക്കെന്നും ഒരു നന്ദി കാണും. തിര പോലും വിനീത് എന്റെ അടുത്ത് വന്നിട്ട്, ധ്യാൻ ഇതൊന്ന് ചെയ്യുമോ എന്ന് ചോദിച്ചിട്ടാണ് ഞാൻ ചെയ്തത്. അതുകൊണ്ട് തന്നെ പുള്ളിക്കാണ് എന്നോട് നന്ദി. അഭിനയം തന്നെയാണ് ഏറ്റവും സുഖം. ഏറ്റവും പാടുള്ളത് സംവിധാനവും എഴുതാനാണ് ഏറ്റവും ഇഷ്ടം- ധ്യാൻ വ്യക്തമാക്കി.

Find out more: