സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾ എന്ന നിലയിലും ശ്രദ്ധേയയാണ്. അതായത് സോഷ്യൽ മീഡിയയുടെ വലിയ പിന്തുണയോടെ വിജയം നേടിയ യുവതാരമാണ് കൈലീ ജെന്നർ. 2017-ൽ ഫോബ്സ് പട്ടികയിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു കൈലി.ആരാധകരിൽ ഏറെയും ഇൻസ്റ്റഗ്രാമിലാണ്. കർദാഷ്യൻ കുടുംബാംഗങ്ങൾക്ക് ഒപ്പമുള്ള റിയാലിറ്റി ഷോയിലൂടെയാണ് കരിയറിൻെറ തുടക്കം എങ്കിലും പിന്നീട് യുഎസിലെ ഏറ്റവുമധികം ആരാധകരുള്ള ഗ്ലാമർ താരങ്ങളിൽ ഒരാളായി. ആരാധകരുടെ ബിൻബലം കൊണ്ട് സംരംഭകത്വ രംഗത്തേയ്ക്ക് ഇറങ്ങിയതും വിജയത്തിന് ചുക്കാൻ പിടിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിൻെറ ഏറിയ നാളും വീട്ടിലിരുന്ന് പഠിച്ച ആളാണ് കൈലീ ജെന്നർ. 73,62 കോടി രൂപയാണ് ഏകദേശ ആസ്തി. സ്വന്തം പ്രയത്നത്തിലൂടെ സമ്പത്തുണ്ടാക്കിയ രാജ്യാന്തര സെലിബ്രിറ്റികളിൽ മുൻ നിരയിലുമാണ് താരം. അമേരിക്കൻ ടിവിതാരമായ കെയ്‌ലി ജെന്നർ അഭിനയത്തിലും മോഡലിംഗിലും ടെലിവിഷൻ ഷോകളിലുമായി ഷോകളിലുമായി തിളങ്ങുകയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതോടെ താരവും വീട്ടിൽ തന്നെയാണ്. എങ്കിലും ഫോട്ടോഷൂട്ടുകളും മറ്റുമായി ആരാധകരോട് തൻറെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ താരം മറന്നിട്ടില്ല. ഇൻസ്റ്റഗ്രാമിലൂടെ താരം നിരന്തരം തൻറെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലും ആരാധക വൃന്ദമാണ് താരത്തിനുള്ളത്.
click and follow Indiaherald WhatsApp channel