കോവിഡ് 19  നോടനുബന്ധിച്ച്  ചൈനയിലും ഓസ്‌ട്രേലിയയിലും കൂടുതൽ രോഗികൾ പെരുകുന്നു.  എന്നാല്‍ അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലുമാണ് വൈറസ് ബാധ നിയന്ത്രണവിധേയമാകാത്തത്.അതേസമയം, ആദ്യഘട്ട രോഗവ്യാപനം അവസാനിച്ച ഓസ്ട്രേലിയയില്‍ വീണ്ടും കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങി. ഏതാനും ആഴ്‍ചകളായി ചൈനയിലും കൊവിഡിന്‍റെ രണ്ടാം വരവുണ്ട്. 9527125 പേരാണ് ഇതുവരെ രോഗബാധിതരായത്.

 

 

  484972 പേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം കുറയുകയാണ്. മാത്രമല്ല ലോകത്ത് കൊവിഡ്-19 വ്യാപനം രൂക്ഷായി തുടരുക തന്നെയാണ്. പ്രതിദിനം ഒന്നരലക്ഷത്തിലേറെ പേരാണ് വൈറസിന്‍റെ പിടിയിലാകുന്നത്. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്.   ചൈനയില്‍ കഴിഞ്ഞ ദിവസം 19 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13 കേസുകളും തലസ്ഥാനമായ ബെയ്‍ജിങ്ങിലാണ്.

 

 

  ദിവസങ്ങളായി ബെയ്‍ജിങ്ങില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. ലക്ഷണമില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടുകയും നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‍തിട്ടുണ്ട്. ബെയ്‍ജിങ്ങില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.മാത്രമല്ല നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ആഴ്‍ചകള്‍ കഴിയുമ്പോഴാണ് വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം രോഗ് സ്ഥിരീകരിച്ചവരെല്ലാം വിക്റ്റോറിയ സംസ്ഥാനത്താണ്.

 

 

 

 

  സംസ്ഥാനത്ത് ഒമ്പത് ദിവസമായി രോഗബാധ കൂടി വരികയാണ്. ഓസ്ട്രേലിയയില്‍ ആകെ 7557 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 104 മരണമാണ് റിപ്പോര്‍ട്ട് ചെയ്ഡതത്. ഓസ്ട്രേലിയയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരാണ് കൊറോണ വൈറസ് ബാധിതരായത്. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. രോഗവ്യാപനം നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഓസ്ട്രേലിയ നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. ഒപ്പം വിദേശത്ത് നിന്ന് വരുന്നരുടെ പരിശോധനയ്ക്കും ക്വാറന്‍റൈനുമാണ് 850 ഓളം സൈനികര്‍ സഹായിക്കുക.

 

 

  ശേഷിക്കുന്ന 200 സൈനികര്‍ മെഡിക്കല്‍ സഹായമാണ് നല്‍കുക.വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിക്റ്റോറിയയില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. വിക്റ്റോറിയയുടെ തലസ്ഥാനമായ മെല്‍ബണിലേക്ക് 1000 ട്രൂപ്പ് സേനയെ അയച്ചിട്ടുണ്ട്. വിക്റ്റോറിയയില്‍ ഒമ്പത് ദിവസംകൊണ്ട് 150 പേരാണ് രോഗബാധിതരായത്.

 

 

 

  ഈ സാഹചര്യത്തിലാണ് സൈന്യത്തെ വിന്യസിക്കാന്‍ പ്രതിരോധ മന്ത്രി ലിന്‍ഡ റെയ്‍നോള്‍ഡ്‍സ് തീരുമാനിച്ചത്.കൂടാതെ  വിവിധ രാജ്യങ്ങളില്‍ നിരവധി യുവാക്കളും രോഗബാധിതരാകുകയും മരിക്കുകയും ചെയ്‍തിട്ടുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരും പ്രായം കൂടിയവരുമാണ് ഗുരുതരാവസ്ഥയിലാകാനും മരിക്കാനും സാധ്യതയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പുതുതായി രോഗം ബാധിക്കുന്നവരില്‍ കൂടുതല്‍ യുവാക്കളാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. 

మరింత సమాచారం తెలుసుకోండి: