ന്യൂഡൽഹി ∙ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കിയതും ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുമെന്നാണു കരുതുന്നത്.
ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ച മാർച്ച് 27നാണ് പ്രധാനമന്ത്രി ഒടുവിൽ രാജ്യത്തെ അഭിസംബോധന ചെയ്തത്.
click and follow Indiaherald WhatsApp channel