ഇന്ത്യൻ കലാചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു ഇന്ത്യൻ ചിത്രകാരനും കലാകാരനുമായിരുന്നു രാജാ രവിവർമ്മ. പ്രധാനമായും പുരാണങ്ങളെയും മഹാഭാരതത്തെയും രാമായണത്തെയും ചുറ്റിപ്പറ്റിയുള്ള അതിശയകരമായ ചിത്രങ്ങളിലൂടെയാണ് വർമ്മ അറിയപ്പെടുന്നത്.

 

 

 

    യൂറോപ്യൻ അക്കാദമിക് കലയുടെ സാങ്കേതിക വിദ്യകളുപയോഗിച്ച് ഇന്ത്യൻ പാരമ്പര്യങ്ങളുടെ മനോഹരമായ ഒരു സംഗ്രഹം നിർവഹിക്കാൻ കഴിഞ്ഞ ചുരുക്കം ചില ചിത്രകാരന്മാരിൽ ഒരാളാണ് രവിവർമ്മ. ഇപ്പോൾ രവിവർമ്മയുടെ ചിത്രങ്ങളെ അനുകരിച്ചുള്ള ഫോട്ടോകൾ വൈറലാവുകയാണ്. നിരവധിപേരാണ് ഇതിനോടകം തന്നെ രവിവർമ്മൻ ചിത്രങ്ങളെ അനുകരിച്ചു പ്രശസ്തി നേടിയിരിക്കുന്നത്.

 

 

 

    വസ്ത്രവ്യാപാര രംഗത്തും ആഭരണ വില്പന രംഗത്തും സജ്ജീവമായുള്ള ചില സ്ഥാപനങ്ങൾ ആഘോഷവേളകളിൽ ചില മത്സരങ്ങൾ നടത്തുന്നതിന്റെ ഭാഗമായും രവിവര്മന് ചിത്രങ്ങളെ അനുകരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ രവിവർമ്മൻ ചിത്രങ്ങളെ അനുകരിച്ചുള്ള വ്യത്യസ്തമായ ചില ഫോട്ടോഷൂട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ചില താരങ്ങളാണ് ഈ ഫോട്ടോഷൂട്ടിലൂടെ രവിവർമ്മൻ ചിത്രങ്ങളിലെ നായികമാരെ പുനരാവിഷ്കരിച്ചിരിക്കുന്നത്.

 

 

 

     പെട്ടന്ന് കണ്ടാൽ രാജ രവിവർമ്മയുടെ ചിത്രമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒറിജിനലിനെ വെല്ലുന്ന ഫോട്ടോയാണ് ഓരോന്നും. പ്രശസ്ത താരങ്ങൾ തന്നെയാണ് ഈ ഫോട്ടോഷൂട്ടിലൂടെ രവിവർമ്മൻ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നത്. ഖുശ്ബു, രമ്യാകൃഷ്ണന്‍, ശ്രുതി ഹാസന്‍, ലക്ഷ്മി മാഞ്ചു, സാമന്ത അകിനേനി, ഐശ്വര്യ രാജേഷ്, ശോഭന  തുടങ്ങിയവരാണ് രവിവർമ്മൻ ചിത്രങ്ങളുടെ മോഡലുകളായി എത്തിയിരിക്കുന്നത്.

 

 

 

 

    രവിവർമ്മയുടെ ഓരോ ചിത്രങ്ങളിലും ആ ചിത്രത്തോട് സാമ്യമുള്ളവരാണ് മോഡലുകളായിട്ടുള്ളത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു കലണ്ടറിന് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത്. ഫോട്ടോഗ്രാഫറായ ജി വെങ്കട്രാമാണ് കലണ്ടറിന് വേണ്ടി ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

 

 

 

     ചിത്രങ്ങൾ രവിവർമ്മയുടെ ചിത്രത്തിലുള്ള ഓരോ സവിശേഷതകളും കൃത്യമായി പകർത്തിക്കൊണ്ടാണ് ഫോട്ടോഗ്രാഫർ ഈ ചിത്രത്തെ പുനരാവിഷ്കരിച്ചു അനശ്വരമാക്കുന്നത്. ചിത്രങ്ങൾ സൊസിലെ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നതോടെ വലിയ സ്വീകാര്യതയാണ് താരങ്ങൾക്ക് ലഭിക്കുന്നത്.

మరింత సమాచారం తెలుసుకోండి: