വിവാഹത്തിന് 'വിലകൂടിയ' സമ്മാനങ്ങൾ: ഗ്യാസ് സിലിണ്ടർ മുതൽ സവാള വരെ ലിസ്റ്റ്! വിവാഹത്തിന് വിലകൂടിയ സമ്മാനം നൽകുന്നതിൽ പലരും മത്സരിക്കുമല്ലോ. തമിഴ്നാട്ടിൽ ഒരു വിവാഹത്തിന് വരന്റെ സുഹൃത്തുക്കൾ സമ്മാനിച്ചതും 'വിലകൂടിയ' സമ്മാനമാണ്. സ്വർണമോ രത്നമോ ഒന്നുമല്ല. ഇപ്പോൾ ഏറ്റവും വിലകൂടുന്ന വസ്തുക്കൾ തന്നെ, ഒരു കുറ്റി ഗ്യാസ് സിലിണ്ടർ, ഒരു കാൻ പെട്രോൾ, പിന്നെ കുറച്ച് സവാളയും. ഇന്നേക്ക് പതിനൊന്നാം ദിവസമാണ് രാജ്യത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വില വർദ്ധിക്കുന്നത്. ഇന്ധന വില ക്രമാതീതമായി കൂടിയതോടെ സാധാരക്കാരന്റെ ജീവിതം തകിടം മറിഞ്ഞു തുടങ്ങി. അതിനിടെ ഉയരുന്ന ഇന്ധന വിലയെ ട്രോളികൊണ്ട് തമിഴ് നാട്ടിൽ നടന്ന സംഭവം ഇപ്പോൾ സമൂഹ മാത്രമങ്ങളിൽ ശ്രദ്ധ നേടുകയാണ്.


മൻരാജ്_മൊഖ എന്ന ട്വിറ്റെർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ സുഹൃത്തുക്കൾ നവദമ്പതികൾക്ക് പെട്രോൾ, ഗ്യാസ് സിലിണ്ടർ, സവാള കൊണ്ടുള്ള മാല എന്നിവ നൽകുന്നത് കാണാം. സമ്മാനങ്ങൾ ലഭിച്ച ശേഷം, ദമ്പതികളും അതിഥികളും ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും ഈ സമയത്ത് വധു ചിരി നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാണാം. വൈറൽ ആയ വീഡിയോയ്ക്ക് കീഴെ ധാരാളം കമന്റുകളും എത്തി. "ഹാ ഇത് കൊള്ളാം, ഇതിലും നല്ല സമ്മാനം സ്വപ്നങ്ങളിൽ മാത്രം", ഒരു ട്വിറ്റെർ ഉപഭോക്താവ് കുറിച്ചു.


 "ആ ചെലവേറിയ സമ്മാനം ഒപ്പിക്കാൻ സുഹൃത്തുക്കൾ ഏറെനാൾ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടുണ്ടാകും" മറ്റൊരു വ്യക്തി ട്വിറ്ററിൽ കുറിച്ചു. അതെ സമയം പെട്രോളും ഗ്യാസും പെട്ടന്ന് തീപിടിച്ച സാധ്യതയുള്ളസാധനങ്ങൾ ആയതിനാൽ കൈകാര്യം ചെയ്യുമ്പോൾ അതിഥികളും ദമ്പതികളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചില ഉപയോക്താക്കൾ പറഞ്ഞു. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 92.25 രൂപയും ഡീസലിന് 85.63 രൂപയും ആണ് ഫെബ്രുവരി 19-ലെ വില.



 രാജസ്ഥാനിലെ ശ്രീ ഗംഗനഗർ, മധ്യപ്രദേശിലെ അനുപൂരിൽ എന്നിവിടങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു. തമിഴ്നാട്ടിലാണ് വധൂവരന്മാർക്ക് സമ്മാനമായി ഒരു കുറ്റി ഗ്യാസ് സിലിണ്ടർ, ഒരു കാൻ പെട്രോൾ, സവാള കൊണ്ടുള്ള മാല എന്നിവ സുഹൃത്തുക്കൾ ഒരുക്കിയത്. സമ്മാനം സ്വീകരിച്ച വധു ചിരിയടക്കാൻ പാടുപെടുന്നത് വിഡിയോയിൽ കാണാം. മാത്രമല്ല സമ്മാനം ഒപ്പിക്കാൻ സുഹൃത്തുക്കൾ ഏറെനാൾ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടുണ്ടാകും എന്ന് ഒരാൾ കമെന്റ് ചെയ്തിരുന്നു!

మరింత సమాచారం తెలుసుకోండి: