'ഘൂമറി'ലെ പ്രകടനം കണ്ട് അഭിഷേകിനെ അഭിനന്ദിച്ച് ബിഗ് ബി! ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ അഭിഷേകിനെ പ്രശംസിച്ചും സിനിമയെ പ്രകീർത്തിച്ചുമൊക്കെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആർ ബാൽക്കി സംവിധാനം ചെയ്ത ചിത്രത്തിൽ അഭിഷേക് ബച്ചനൊപ്പം സയാമി ഖേർ, അംഗദ് ബേദി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ബോളിവുഡിന്റെ പ്രിയ നടൻമാരിലൊരാളാണ് അഭിഷേക് ബച്ചൻ. താരത്തിന്റെ പുതിയ ചിത്രം ഘൂമർ ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു. സ്പോർട്സ് ഡ്രാമയായിട്ടാണ് ഘൂമർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയതിന് അഭിഷേകിനെ പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചൻ. വികാരനിർഭരമായ ഒരു കുറിപ്പാണ് ബ്ലോഗിലൂടെ അമിതാഭ് പങ്കുവച്ചിരിക്കുന്നത്.




    ഇതുവരെയുള്ള അഭിഷേകിന്റെ യാത്രയെ അഭിനന്ദിക്കുകയും അതോടൊപ്പം സിനിമകളിൽ അദ്ദേഹം അവതരിപ്പിച്ച സങ്കീർണ്ണമായ കഥാപാത്രങ്ങളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് അമിതാഭ്. മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ഒരു കഥാപാത്രമായാണ് അഭിഷേക് ചിത്രത്തിലെത്തുന്നത്. ട്വീറ്റിലൂടെയും അഭിഷേകിന് ആശംസ അറിയിച്ചിട്ടുണ്ട് അമിതാഭ്. ലവ് യു പാ എന്നാണ് അച്ഛന്റെ ട്വീറ്റിന് അഭിഷേക് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം താൻ രണ്ട് തവണ ഘൂമർ കണ്ടെന്നും തന്റെ കണ്ണുകൾ ഈറനണിഞ്ഞെന്നും അമിതാഭ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഇടതു കൈകൊണ്ട് കളിച്ച് രണ്ട് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടിയ അന്തരിച്ച ഹംഗേറിയൻ വലംകൈയൻ ഷൂട്ടർ കരോലി തകാക്കിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഘൂമർ ഒരുക്കിയിരിക്കുന്നത്. 





അമിതാഭ് ബച്ചൻ അതിഥി വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
 സ്പോർട്സ് ഡ്രാമയായിട്ടാണ് ഘൂമർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയതിന് അഭിഷേകിനെ പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചൻ. വികാരനിർഭരമായ ഒരു കുറിപ്പാണ് ബ്ലോഗിലൂടെ അമിതാഭ് പങ്കുവച്ചിരിക്കുന്നത്. ഇതുവരെയുള്ള അഭിഷേകിന്റെ യാത്രയെ അഭിനന്ദിക്കുകയും അതോടൊപ്പം സിനിമകളിൽ അദ്ദേഹം അവതരിപ്പിച്ച സങ്കീർണ്ണമായ കഥാപാത്രങ്ങളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് അമിതാഭ്.





 മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ഒരു കഥാപാത്രമായാണ് അഭിഷേക് ചിത്രത്തിലെത്തുന്നത്. ട്വീറ്റിലൂടെയും അഭിഷേകിന് ആശംസ അറിയിച്ചിട്ടുണ്ട് അമിതാഭ്. ലവ് യു പാ എന്നാണ് അച്ഛന്റെ ട്വീറ്റിന് അഭിഷേക് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം താൻ രണ്ട് തവണ ഘൂമർ കണ്ടെന്നും തന്റെ കണ്ണുകൾ ഈറനണിഞ്ഞെന്നും അമിതാഭ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഇടതു കൈകൊണ്ട് കളിച്ച് രണ്ട് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടിയ അന്തരിച്ച ഹംഗേറിയൻ വലംകൈയൻ ഷൂട്ടർ കരോലി തകാക്കിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഘൂമർ ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചൻ അതിഥി വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

Find out more: