ഏറ്റവും മോശം സമയത്ത് എടുത്ത തീരുമാനം! ഒന്നുമില്ലായ്മയിൽ നിന്നും തുടക്കമിട്ട ജാസ്മിൻ ജാഫർ!  ഒരുപാട് സന്തോഷവും നന്ദിയുണ്ട്. സ്‌നേഹിച്ചവരോട് മാത്രമല്ല വിമർശിക്കുകയും നെഗറ്റീവ് പറയുകയും ചെയ്തവരോടും നന്ദിയുണ്ട്. കട്ടയ്ക്ക് കൂടെ നിന്നവരെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ. എന്റെ യൂട്യൂബ്് യാത്രയെക്കുറിച്ച് പറയാനാണ് ഈ വീഡിയോ. ഞാൻ പാഷന് വേണ്ടി ടിക് ടോക്കും റീൽസുമൊക്കെ ചെയ്തിരുന്നു. പക്ഷേ, യൂട്യൂബ് ചാനൽ തുടങ്ങാൻ കാരണം അതായിരുന്നില്ല. എന്റെ വാപ്പയ്ക്ക് അറ്റാക്ക് വന്ന്, യാതൊരു വരുമാനമാർഗവുമില്ലാതെ പകച്ചുനിന്ന സമയത്താണ് ഞാൻ ചാനൽ തുടങ്ങിയത്. 9ാം ക്ലാസുകാരനാണ് അനിയൻ. അവനെ ജോലിക്ക് വിടാനാവില്ലല്ലോ. ഉപ്പയ്ക്ക് മേജർ അറ്റാക്കായിരുന്നു വന്നത്. വേറെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെ എല്ലാം കൊണ്ടും തളർന്ന് നിൽക്കുന്ന സമയത്തായിരുന്നു ചാനലിലേക്ക് വന്നത്. 250 ദിവസം കൊണ്ട് ഒരു മില്യൺ സബ്‌സ്‌ക്രബേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ജാസ്മിൻ ജാഫർ.വേറെന്തെങ്കിലും ജോലിക്ക് പോയിക്കൂടേയെന്നൊക്കെ ചോദിച്ചവരുണ്ട്.




   ഡിഗ്രി പഠനം പാതിവഴിയിൽ വെച്ച് നിർത്തേണ്ടി വന്നു. എന്റെ സർട്ടിഫിക്കറ്റുകൾ മാംഗ്ലൂരിൽ ലോക്കാവുകയും ചെയ്തു. അതൊരു വലിയ ചതിയുടെ കഥയാണ്. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളായിരുന്നു. ഇനിയെന്ത്് ചെയ്യുമെന്നറിയാത്ത അവസ്ഥയായിരുന്നു. സമാധാനമെന്താണെന്നറിയാത്ത നാളുകളായിരുന്നു അത്. കരഞ്ഞുകരഞ്ഞ് കണ്ണീര് വറ്റിയ അവസ്ഥ. വിശപ്പും ദാഹവുമൊന്നും അറിയുന്നുണ്ടായിരുന്നില്ല. മൊത്തത്തിൽ റിലേ പോയൊരു അവസ്ഥ.നേരത്തെ സോഷ്യൽമീഡിയയിൽ ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. എൻഗേജ്‌മെന്റ് കഴിഞ്ഞ ശേഷം ഇനി സോഷ്യൽമീഡിയയിലേക്ക് ഇല്ലെന്ന് പറഞ്ഞ് നിർത്തിപ്പോയ ആളാണ്. വിധിയാണ് എന്നെ വീണ്ടും ഇവിടെയെത്തിച്ചത്. ആ എൻഗേജ്‌മെന്റ് ബ്രേക്കപ്പാവുകയും ചെയ്തു. ഇനി സോഷ്യൽമീഡിയയിലേക്ക് വരരുതെന്ന് അവർ പറഞ്ഞിരുന്നു. യാതൊരു മാർഗവുമില്ലാതെ വന്നതോടെയാണ് സോഷ്യൽമീഡിയയിലേക്ക് വീണ്ടും വന്നത്. ഉപ്പയ്ക്ക് മീൻ കച്ചവടമായിരുന്നു. അതിലേക്ക് ഇറങ്ങിയാലോ എന്ന് ആലോചിച്ചിരുന്നു.





  കുടുംബത്തെ എങ്ങനെയെങ്കിലും രക്ഷിക്കണം, കാര്യങ്ങൾ നന്നായി നടന്നുപോവണമെന്നേ ഞാൻ ആലോചിച്ചിരുന്നുള്ളൂ.മീൻ കച്ചവടം ചെയ്യാനിറങ്ങുമ്പോൾ വണ്ടിയോടിക്കാൻ ആളില്ലായിരുന്നു. അങ്ങനെ കുറേ പ്രശ്‌നങ്ങൾ. അതിന് ശേഷമാണ് ഞാൻ സോഷ്യൽമീഡിയയിലേക്ക് വീണ്ടും വന്നത്. ഒരുപാട് നെഗറ്റീവ് കമന്റുകൾ ഞാ്ൻ കേട്ടു. മറ്റുള്ളവരെന്ത് പറയുമെന്നതൊക്കെ നോക്കി ജീവിക്കുന്നവരാണ് ഉപ്പയും. കുറേ പ്രഷർ സഹിച്ചാണ് ഞാൻ മുന്നോട്ട് പോയത്. രക്ഷപ്പെടുമോ എന്ന് പോലും അറിയാതെയാണ് വീഡിയോ ചെയ്ത് തുടങ്ങിയത്. എന്തോ ഭാഗ്യത്തിന് പെട്ടെന്ന് റീച്ച് കിട്ടി.ഇതിനിടയിൽ ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയുണ്ടായിരുന്നു. 




  സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല പണിയെടുത്തേ പറ്റൂയെന്ന് സ്വയം മനസിലാക്കിയതാണ്. കഷ്ടപ്പാടിന് ഫലമുണ്ട്.. വൺ മില്യൺ എന്നത് വലിയൊരു നേട്ടമായാണ് ഞാൻ കാണുന്നത്. ബ്യൂട്ടി വ്‌ളോഗറായാണ് പലരും എന്നെ കാണുന്നത്. ഒരുദിവസം നമുക്ക് പടച്ചോൻ തരും. അങ്ങനെയൊരു വിശ്വാസമാണ് എന്നെ നയിച്ചത്. നമ്മളെ ഭ്രാന്ത് പിടിപ്പിക്കാനൊക്കെ ആൾക്കാർ വരും. വിഷമവും കരച്ചിലുമൊക്കെ വരും. കണ്ണീര് തുടച്ച് വീണ്ടും പണിയെടുക്കുക, അതേ നമുക്ക് ചെയ്യാനുള്ളൂ.

Find out more: