
കാരണം പിസിഒഎസ് അഥവാ പോളി സിസ്റ്റിക് ഓവറി സിൻഡ്രോം പോലുള്ളവ ശരീരത്തിൽ രോമ വളർച്ചയ്ക്ക് കാരണമാകുന്നു. ഇത് വന്ധ്യതാ കാരണമാകാവുന്ന ഒന്നാണ്. ഇതിനു പുറമേ ഭാരം കൂടുക, മുടിയുടെ ഉള്ളു കുറയുക, കൊഴിയുക എന്നിവയെല്ലാം തന്നെ സ്ത്രീയുടെ വന്ധ്യതാ പ്രശ്‌നങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകയാണ്. സ്ത്രീകളിലെ ശരീരത്തിലെ അസാധാരണ രോമ വളർച്ച ഇത്തരം ലക്ഷണമാണ്. ക്രമ രഹിതമായ ആർത്തവം, ബ്ലീഡിംഗ് അളവ് സാധാരണയിൽ നിന്നും കൂടുകയോ കുറയുകയോ ചെയ്യുന്നത് എന്നതെല്ലാം തന്നെ ചിലപ്പോൾ സ്ത്രീ വന്ധ്യതയ്ക്കുള്ള സൂചനകളാണ്. കാരണം ആർത്തവ ക്രമക്കേടുകൾ ഓവുലേഷനെ ബാധിയ്ക്കും. വന്ധ്യതയ്ക്കു കാരണമാകും. ആർത്തവ സമയത്തു വേദനയുണ്ടാകുന്നതു സാധാരണയാണ്. എന്നാൽ സഹിയ്ക്കാൻ കഴിയാത്ത വയറു വേദന സൂക്ഷിയ്‌ക്കേണ്ട ഒന്നാണ്. ഇത് എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡുകൾ, ഒവേറിയൻ സിസ്റ്റുകൾ തുടങ്ങിയ പല കാരണങ്ങളാലുമുണ്ടാകും.
വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഇത് ചിലപ്പോൾ സ്ത്രീ വന്ധ്യതയ്ക്കുള്ള കാരണമാകും.ശാരീരിക പ്രക്രിയകൾ കണക്കിലെടുക്കുമ്പോൾ ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾ സ്ത്രീകളിലെ വന്ധ്യതാ പ്രശ്‌നങ്ങളുടെ പ്രകടമായ സൂചനകളാണ്. ആർത്തവം ഇല്ലാതിരിയ്ക്കുക, പെട്ടെന്നു തന്നെ നിലയ്ക്കുക, ആർത്തവത്തിന് ഇടയിലെ ദിവസങ്ങൾ വ്യത്യാസപ്പെട്ടിരിയ്ക്കുക, ഉദാഹരണത്തിന് ഒരു മാസത്തെ ആർത്തവ ചക്രം 28 ആണെങ്കിൽ അടുത്തത് 36 ദിവസം കഴിഞ്ഞാവുക, മറ്റൊന്ന് 20 ദിവസത്തിലാകുക എന്നിവയെല്ലാം തന്നെ ആർത്തവ സംബന്ധമായ മോശം സൂചനകൾ നൽകുന്നവയാണ്. ഒവേറിയൻ ഏജിംഗ്, യൂട്രൈൻ അല്ലെങ്കിൽ ഇൻഡോമെട്രിയിൽ ഡിസ്ഫംഗ്ഷൻ, ഓവുലേറ്ററി ഡിസ്ഫംഗ്ഷൻ എന്നിവ കാരണമാകാം.
ആർത്തവത്തിലെ വ്യത്യാസങ്ങൾ വന്ധ്യതാ പ്രശ്‌നങ്ങൾക്ക് കാരണമാകും. സ്താനാർബുദം പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്. എന്നാൽ പാൽ പോലുള്ള ഡിസ്ചാർജെങ്കിൽ ഇത് വന്ധ്യതാ സൂചന കൂടിയാണ്. പാൽ നിറത്തിലെ ഡിസ്ചാർജുണ്ടാകുന്നത് പ്രോലാക്ടിൻ എന്ന പിറ്റിയൂറ്ററി ഹോർമോൺ ഉൽപാദനം അധികരിയ്ക്കുന്നതിനെയാണ് കാണിയ്ക്കുന്നത്. ഹോർമോൺ പ്രശ്‌നങ്ങളാണ് ഇതു സൂചന നൽകുന്നത്.വന്ധ്യതയിലേയ്ക്കു വഴി വയ്ക്കാവുന്ന ഒരു കാരണമാണിത്.സ്ത്രീയുടെ സ്തനങ്ങളിൽ നിന്നും പല കാരണങ്ങൾ കൊണ്ടും ഡിസ്ചാർജുണ്ടാകാറുണ്ട്. ചിലർക്ക് ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകും.