മദ്യപാനവും പുകവലിയുമില്ല; വെളുപ്പിന് അഞ്ചുമണിക്ക് തുടങ്ങുന്ന ജഗദീഷിന്റെ ഒരുദിനം! ഭാര്യ ഡോക്ടർ രമ വിടവാങ്ങിയിട്ട് മൂന്നുവര്ഷങ്ങള് ആയെങ്കിലും ഇപ്പോഴും തനിക്കൊപ്പം തന്നെയുണ്ടെന്നാണ് ജഗദീഷ് വിശ്വസിക്കുന്നത്. രമയ്ക്ക് അസുഖം വന്നതും ധൈര്യപൂർവ്വമായി നേരിട്ടതിനെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ഈ ചെറുപ്പം നിലനിർത്തുന്നതിനെക്കുറിച്ചാണ് ജഗദീഷ് സംസാരിക്കുന്നത്. വളരെ വളരെ മുകളിലേക്ക് ആണ്സ്റ്റാർമാജിക്കിലെ കോമഡിസ്റ്റാർസിന്റെ എല്ലാം യാത്ര.നമ്മൾ ജഡ്ജസായി ഇരുന്ന് ഇവരെയെല്ലാം വിമർശിച്ചിട്ടുണ്ട്. ഇവരെയെല്ലാം അഭിനന്ദിച്ചിട്ടുണ്ട്. പക്ഷേ എനിക്കുള്ള സന്തോഷം എന്ന് പറയുന്നത് എല്ലാം ഉൾക്കൊണ്ടുകൊണ്ട് അവർ ജീവിതത്തിൽ മുന്നേറികാണുന്നതിൽ ആണ്; സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ പ്രതികരിക്കുകയിരുന്നു ജഗദീഷ്.






അഭിനയവും അധ്യാപനവും അവതരണവും ആലാപനവും എന്നുവേണ്ട ജഗദീഷ് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം ചിലതാണ്. ഒരു ഇടവേളക്ക് ശേഷം കാപ്പയിലൂടെ സിനിമയിൽ തിരിച്ചെത്തിയ ജഗദീഷിന് കൈനിറയെ ചിത്രങ്ങൾ ആണ് പിന്നീട് ലഭിച്ചത്. അത്ര സ്ട്രിക്ട് ആയിരുന്നു അധ്യാപകൻ ആയിരുന്നില്ല എങ്കിൽ കൂടിയും ക്‌ളാസ് എടുക്കുന്ന സമയത്ത് സൈലൻസ് തനിക്ക് നിർബന്ധമായിരുന്നു എന്നും ജഗദീഷ്. സിനിമ സംബന്ധമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ ചിലർക്ക് താത്പര്യം ഉണ്ടായിരുന്നു അത്തരക്കാർക്ക് സംസാരിക്കാൻ വേണ്ടി ക്ലാസ് കഴിഞ്ഞുള്ള ഒരു അഞ്ചുമിനിറ്റ് നേരം നൽകിയിട്ടുണ്ട്.ഒരുദിവസം വെളുപ്പിന് അഞ്ചുമണിക്ക് റൊട്ടീൻ തുടങ്ങും. എന്നും രാത്രി ഒൻപതര പത്തുമണിക്ക് കിടന്നുറങ്ങുന്ന ആളാണ് താനെന്നും ജഗദീഷ്.




അത് വര്ഷങ്ങളായി അങ്ങനെ തന്നെയാണ്. ഷൂട്ട് ഉണ്ടെങ്കിൽ മാത്രമാണ് ഇതിൽ ഒരു വ്യത്യാസം ഉള്ളത്. ഫുഡിന്റെ കാര്യം അത്യാവശ്യം കൺട്രോളിലാണ്, കഴിയുന്നതും എക്സർസൈസ് മുടക്കാറില്ല. ഞാൻ മദ്യപിക്കാറില്ല, മദ്യപിച്ചിട്ടില്ല, പുക വലിച്ചിട്ടില്ല എന്നതാണ് എനിക്ക് യുവതലമുറയ്ക്ക് വേണ്ടി കൂടി പറയാനുള്ളത്, പകർന്നുകൊടുക്കാൻ ഉള്ളത്. ഭക്ഷണത്തിൽ അത്ര നിയന്ത്രണം ഇല്ലെങ്കിലും അങ്ങനെ നിർബന്ധങ്ങൾ ഒന്നുമില്ല. ഫാലിമി ഷൂട്ടിങ് സ്ഥലത്തു ചോറിനേക്കാൾ കൂടുതൽ കിട്ടിയിരുന്നത് ചപ്പാത്തിയും മറ്റുമാണ്, അതുകൊണ്ടുതന്നെ ചോറ് അത്ര നിർബന്ധമുള്ള കാര്യമല്ല- ജഗദീഷ് പറയുന്നു. അതേസമയം ഭാര്യയുടെ വിയോഗശേഷവും കൃത്യമായ ദിനചര്യ പാലിച്ചു പോരുന്ന ജഗദീഷിന് നിറഞ്ഞ കൈയ്യടി ആണ് സോഷ്യൽ മീഡിയ നല്കുന്നത്.





ജഗദീഷിന്റെ മക്കൾ ഡോക്ടേഴ്സും മരുമക്കളിൽ ഒരാൾ ഡോക്ടറും മറ്റൊരാൾ തമിഴ്നാട് സൗത്ത് സോൺ ഐജിയുമാണ്.ഒരിക്കൽ ക്ലാസിലേക്ക് കയറിച്ചെന്നപ്പോൾ ബോർഡിൽ കാണുന്നത് ഓടരുത് അമ്മാവാ ആളറിയാം എന്ന ക്യാപ്‌ഷൻ ആയിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. മട്ടന്നൂർ കോളേജിൽ പഠിപ്പിക്കുന്നസമയത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരു ഹോസ്റ്റലിൽ ആണ് താമസം. ഞാൻ അന്ന് ബാച്ചിലർ ആണ്. അവധി ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ഒപ്പം കൂടുന്ന നല്ലൊരു സുഹൃത്തായിരുന്നു താനെന്നും ജഗദീഷ് പറഞ്ഞു.അത്ര സ്ട്രിക്ട് ആയിരുന്നു അധ്യാപകൻ ആയിരുന്നില്ല എങ്കിൽ കൂടിയും ക്‌ളാസ് എടുക്കുന്ന സമയത്ത് സൈലൻസ് തനിക്ക് നിർബന്ധമായിരുന്നു എന്നും ജഗദീഷ്. സിനിമ സംബന്ധമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ ചിലർക്ക് താത്പര്യം ഉണ്ടായിരുന്നു അത്തരക്കാർക്ക് സംസാരിക്കാൻ വേണ്ടി ക്ലാസ് കഴിഞ്ഞുള്ള ഒരു അഞ്ചുമിനിറ്റ് നേരം നൽകിയിട്ടുണ്ട്.ac

Find out more: