ഒത്തുപോവില്ലെന്ന് മനസ്സിലായപ്പോൾ ബൈ പറഞ്ഞു; ബ്രേക്കപ്പിനെക്കുറിച്ച് ഫുക്രു! ബിഗ് ബോസ് സീസൺ 2ലെ പ്രധാന മത്സരാർത്ഥികളിലൊരാളായിരുന്നു ഫുക്രു. എലീന പടിക്കൽ, ആര്യ, മഞ്ജു സുനിച്ചൻ, വീണ നായർ തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ട് ഫുക്രുവിന്. താൻ പ്രണയത്തിലാണെന്നും ഫുക്രു പറഞ്ഞിരുന്നു. ഷോയിൽ നിന്നും പുറത്തെത്തിയതിന് ശേഷവും പ്രണയത്തെക്കുറിച്ച് വാചാലനായിരുന്നു. തന്റെ പ്രണയത്തെക്കുറിച്ചും സിനിമാഭിനയത്തെക്കുറിച്ചും ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചും വാചാലനായുള്ള ഫുക്രുവിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 2ലെ പ്രധാന മത്സരാർത്ഥികളിലൊരാളായിരുന്നു ഫുക്രു. എലീന പടിക്കൽ, ആര്യ, മഞ്ജു സുനിച്ചൻ, വീണ നായർ തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ട് ഫുക്രുവിന്. താൻ പ്രണയത്തിലാണെന്നും ഫുക്രു പറഞ്ഞിരുന്നു. ഷോയിൽ നിന്നും പുറത്തെത്തിയതിന് ശേഷവും പ്രണയത്തെക്കുറിച്ച് വാചാലനായിരുന്നു.




  തന്റെ പ്രണയത്തെക്കുറിച്ചും സിനിമാഭിനയത്തെക്കുറിച്ചും ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചും വാചാലനായുള്ള ഫുക്രുവിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്റെ ജീവിതത്തിൽ നിന്നും ഞാൻ കുറേ കാര്യങ്ങൾ പഠിച്ചു. ഞാൻ അവൾക്ക് നല്ല ഫ്രീഡം കൊടുക്കാറുണ്ട് എന്ന പറയുന്നത് കേട്ടിട്ടുണ്ട്, ഞാനാണോ അവരുടെ ഫ്രീഡം കൊടുക്കേണ്ടത്. ഇങ്ങനെയുള്ള രീതിയിൽ നിന്നും മാറിയുള്ള ജീവിതമാണ് ഞാൻ നോക്കുന്നതെന്നുമായിരുന്നു ഫുക്രു പറഞ്ഞത്. ഗേൾഫ്രണ്ട് ഉണ്ടായിരുന്നു, ഇപ്പോഴില്ല. പോയി. ഒരു മൂച്യൽ അണ്ടർസ്റ്റാൻഡിംഗിൽ നിർത്തി. ടോക്‌സിക്കായിട്ട് മുന്നോട്ട് പോയിട്ട് കാര്യമില്ലല്ലോ. പണ്ടൊക്കെ ആണുങ്ങളുടെ അടിമയായിരുന്നു പെണ്ണ്. ഇപ്പോൾ അങ്ങനെയൊന്നുമില്ല. അത്തരം കോൺസപ്റ്റുകളോടൊന്നും എനിക്കും താൽപര്യമില്ല.  നമ്മൾ തമ്മിൽ ഒത്തുചേർന്ന് പോവുന്നില്ല. അങ്ങനെയാണ് പിരിഞ്ഞത്.




   ബിഗ് ബോസും അതിനൊരു കാരണമാണ്. വ്യക്തിപരമായ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടല്ലോ, അതൊക്കെ തരണം ചെയ്തു. ബ്രേക്കപ്പിന് ശേഷം ഡിപ്രഷനൊന്നുമില്ലായിരുന്നു. ബൈക്ക് എടുത്ത് പുറത്തേക്ക് പോവുമായിരുന്നു. ബ്രേക്കപ്പിനെക്കുറിച്ച് കൂടുതൽ പറയുന്തോറും ആ വ്യക്തിയേയും ഇതിലേക്ക് എടുത്തിടുവല്ലേ, അതുവേണ്ട. ഓ ആ പെൺകൊച്ച് ഇങ്ങനെയാണോ, എന്നൊക്കെയല്ലേ അതിനെ അറിയുന്നവർ ചിന്തിക്കുക. അതാണ് അതേക്കുറിച്ച് അധികം സംസാരിക്കാത്തതെന്നും താരം വിശദീകരിച്ചിരുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് ശേഷം ഒരു ബന്ധവുമില്ലാത്ത വ്യക്തിയെക്കുറിച്ച് ചോദിച്ചപ്പോൾ രജിത് കുമാറിന്റെ പേരായിരുന്നു ഫുക്രു പറഞ്ഞത്. ഒരു കോണ്ടാക്റ്റുമില്ല, എനിക്ക് താൽപര്യമില്ല. 




  പുള്ളിയെക്കുറിച്ച് പറയാനും താൽപര്യമില്ല. ഞാൻ ചെയ്തത് എന്താണെന്ന് അവിടെയുള്ളവർക്ക് അറിയാം. ജനങ്ങൾ കണ്ടതെന്താണെന്നോ അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നുമില്ല. ടിക് ടോക് പോയ സമയത്ത് പുള്ളി വിളിച്ചിരുന്നു. ആ സമയത്ത് എന്റെ കാലും ഒടിഞ്ഞിരിക്കുകയായിരുന്നു. സുഖവിവരങ്ങൾ തിരക്കിയിരുന്നു അന്ന്. ഒപ്പം ബിഗ് ബോസിലെ വഴക്കുകളൊക്കെ നാച്ചുറലായി സംഭവിക്കുന്നതാണ്. നമ്മൾ കുറേ കാര്യങ്ങൾ സംസാരിക്കും. ഏതാണ് പുറത്തേക്ക് പോവേണ്ടതെന്ന് തീരുമാനിക്കുന്നത് അവരാണ്. പുറത്ത് പോവുന്ന കാര്യത്തെക്കുറിച്ച് നമുക്ക് അറിയില്ല. ഇറങ്ങിയപ്പോൾത്തന്നെ നല്ല അറ്റാക്കായിരുന്നു. അതൊന്നും എനിക്ക് വലിയ പ്രശ്‌നമില്ലായിരുന്നു. മൂന്നാമത്തെ ആഴ്ചയായപ്പോൾത്തന്നെ രജിത് കുമാറിന്റെ പിന്തുണയെക്കുറിച്ച് മനസ്സിലായിരുന്നു. പുറത്തുനിന്ന് വരുന്നവർ ആരുടെ കൂടെയാണ് നിൽക്കുന്നതെന്ന് നിരീക്ഷിച്ചാലും മനസ്സിലാവുമെന്നുമായിരുന്നു ഫുക്രു അഭിമുഖത്തിൽ പറഞ്ഞത്.

Find out more: