176 കോടി രൂപയുടെ ആസ്തിയും, 50 കോടി രൂപയുടെ ബാധ്യതയും: സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തി കമൽ ഹാസൻ! സ്വർണവും പണവും ഉൾപ്പെടെ 45 കോടിയിലധികം രൂപയുടെ ആസ്തിയാണ് ഇപ്പോൾ അദ്ദേഹത്തിൻെറ കയ്യിലുള്ളത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആസ്തി വിവരങ്ങൾ വെളിപ്പെടുത്തി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതുകൂടാതെ 131 കോടി രൂപയുടെ സ്ഥാവര ആസ്തി കൈവശമുണ്ട് . 2019-20 വർഷത്തെ ആദായ നികുതി റിട്ടേൺ അനുസരിച്ച് അദ്ദേഹത്തിൻെറ പ്രതിവർഷ വരുമാനം 22.1 കോടി രൂപയാണ്. ഇൻഷുറൻസിൽ 2.39 കോടി രൂപ മുതൽ മുടക്കിയിട്ടുണ്ട്.


  വ്യക്തിഗത വായ്പയായി 36.24 കോടി രൂപ അദ്ദേഹത്തിനുണ്ട്. 3.69 കോടി രൂപയുടെ വാഹന വായ്പയ്ക്ക് പുറമെയാണിത്. ബി‌എം‌ഡബ്ല്യു 730 എൽ‌ഡി, ലെക്‌സസ് എൽ‌എക്സ് 570 എന്നീ ആഡംബര വാഹനങ്ങളാണ് അദ്ദേഹത്തിൻെറ കൈവശമുള്ളത്. കമൽ ഹാസൻെറ ബാങ്ക് നിക്ഷേപത്തിൽ (സ്വന്തം പേരിലെ മാത്രം നിക്ഷേപം) 2.43 കോടി രൂപയാണുള്ളത്. മ്യൂച്വൽ ഫണ്ടുകളും ഷെയറുകളും പോലുള്ള നിക്ഷേപങ്ങളിൽ 26.1 ലക്ഷം രൂപ മുതൽ മുടക്കിയിട്ടുണ്ട്. അദ്ദേഹത്തിൻെറ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടങ്ങളുടെ വിപണി മൂല്യം 92.5 കോടി രൂപയോളം വരും, ഇവയെല്ലാം ചെന്നൈയിൽ ആണ്. കൂടാതെ അദ്ദേഹത്തിൻെറ പേരിൽ 17.79 കോടി രൂപയുടെ കാർഷിക ഭൂമി ഉണ്ട്, മൊത്തം 35.59 ഏക്കർ ഭൂമിയാണുള്ളത്. 


    കൂടാതെ ചെന്നൈയിൽ അദ്ദേഹത്തിന് റെസിഡൻഷ്യൽ പ്രോപ്പർട്ടികളുണ്ട്, രണ്ട് പ്രോപ്പർട്ടികൾ ആണുള്ളത്, 19.5 കോടി രൂപയാണ് വില. , ലണ്ടനിലെ അദ്ദേഹത്തിൻെറ പ്രോപ്പർട്ടിയ്ക്ക് 2.5 കോടി രൂപയോളം വില വരും. 49.5 കോടി രൂപയാണ് കമൽ ഹാസൻെറ മൊത്തം ബാധ്യത. ഇതിൽ 33.16 കോടി രൂപ ഭവനവായ്പ, ഇൻഷുറൻസ് വായ്പകൾ, മറ്റ് വായ്പകൾ എന്നിവയാണ്. 


   15.33 കോടി രൂപ മറ്റ് വ്യക്തികൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നൽകാനുള്ള കുടിശ്ശികയാണ്. ചെന്നൈയിലും ലണ്ടനിലും ഉൾപ്പെടെ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ. 49.5 കോടി രൂപയടെ ലോണുകളും ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആസ്തി വിവരങ്ങൾ വെളിപ്പെടുത്തി കമൽ ഹാസൻ. 176 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കൈവശം പണമായുൾപ്പെടെ 45 കോടി രൂപയുടെ ആസ്തി. 

Find out more: