യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി. താരം നെയ്‌മറിനുണ്ടായിരുന്ന വിലക്കിന്റെ കാലാവധി കുറച്ചു.
നേരത്തെ മൂന്ന് മത്സരങ്ങളില്‍ നിന്നു വിലക്കിയ തീരുമാനം താരത്തിന്റെ അപ്പീല്‍ പരിഗണിച്ച് യുവേഫ രണ്ട് മത്സരമാക്കിയാണ് കുറച്ചത്.
ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്ലബ് ബ്രുഗെയ്‌ക്കെതിരായ മത്സരത്തില്‍ താരം പി.എസ്.ജി. നിരയില്‍ തിരിച്ചെത്തും. എന്നാല്‍ റയാല്‍ മാഡ്രിഡിനും ഗളത്സരയ്‌ക്കുമെതിരായ മത്സരങ്ങള്‍ നഷ്‌ടമാകും.
ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി. ഇന്നു റയാലിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് യുവേഫയുടെ തീരുമാനം.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിക്കു പിന്നാലെ വീഡിയോ അസിസ്‌റ്റന്റ് റഫറിയിങ് സിസ്‌റ്റത്തെ അസഭ്യം പറഞ്ഞതിനായിരുന്നു നെയ്‌മറിനെതിരെ നടപടി വന്നത്.
click and follow Indiaherald WhatsApp channel