അച്ഛനും മോളും തമ്മിലുള്ള ബോണ്ട് നന്നായി അറിയാവുന്നത് മഞ്ജുവിന്! വേദിയിൽ ഇരുന്ന മകളെ അച്ഛൻ വിളിച്ചു തന്റെ അടുക്കലേക്ക് നിർത്തുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. മാത്രമല്ല, മകളെ കംഫർട്ട് ആക്കുന്ന അച്ഛൻ. വെള്ളം കുടിച്ചോ വെള്ളം വേണോ, ഇന് അടുത്ത് വന്നുനില്ക്ക് എന്നിങ്ങനെ, നീളുന്നു ആ സംഭാഷണങ്ങൾ.
പൊതുവെ മീഡിയ കണ്ടാൽ മുഖം തിരിക്കുന്ന മീനാക്ഷി പക്ഷെ ചുറ്റുമുള്ള കാമറ കണ്ണുകളെ കുറിച്ച് അത്രയും ധാരണ ഉണ്ടായതുകൊണ്ടാകാം അധികം സംസാരമില്ല. ഇരുവരുടെയും സ്നേഹ നിമിഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. അച്ഛന്റെ സിനിമകളുടെ വിജയത്തിനായി സോഷ്യൽ മീഡിയ വഴി പോസ്റ്റുകൾ പങ്കിട്ടുകൊണ്ടും മീനാക്ഷി എത്താറുണ്ട്. പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയാഘോഷത്തിൽ മകൾക്ക് ഒപ്പമാണ് ഇക്കഴിഞ്ഞദിവസം ദിലീപ് എത്തിയത്.






 ഏറെ നാളുകൾക്ക് ശേഷം അച്ഛന്റെ വിജയത്തിൽ പങ്കെടുക്കാൻ എത്തിയ മകൾ മീനാക്ഷിയെ ദിലീപിന്റെ സിനിമയിലെ സഹപ്രവർത്തകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം ആയിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. വമ്പൻ ഹിറ്റായിരുന്ന ചിത്രം കോടികൾ ആണ് വാരിക്കൂട്ടിയത്. അതേസമയം ദിലീപിന്റെ ഏറ്റവും പുത്തൻ ചിത്രമാണ് ഭഭബ വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ട്.




നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകൻ. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന സൂചനയും ഉണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം'. മകൾ അച്ഛൻ ബന്ധത്തിന്റെ ബോൺ ഏറ്റവും കൂടുതൽ അറിയുന്ന മഞ്ജു വാര്യർ ഇതുകൊണ്ട്തന്നെന്നാണ് അച്ഛനിൽ നിന്നും മകളെ അകറ്റാഞ്ഞതും. മകൾ അമ്മയെ പോലെ എന്ന് ചിലർ വാദിക്കുമ്പോൾ ഒരിക്കലും അല്ല അച്ഛനെ പോലെ തന്നെയാണ് ഫോട്ടോ കോപ്പി തന്നെ എന്നാണ് മറ്റു ചിലർ വാദിക്കുന്നത്.

Find out more: