
ഇതോടെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടുതൽ ബോക്‌സോഫീസ് കലക്ഷൻ നേടിയ നാല് ചിത്രങ്ങളിലൊന്നായി കണ്ണൂർ സ്‌ക്വാഡ് മാറി. മധുരരാജ, മാമാങ്കം, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് നൂറ് കോടി നേടിയത് എന്നാണ് കണക്കുകൾ. റിലീസ് ചെയ്ത് വെറും അൻപത് ദിവസങ്ങൾക്കുള്ളിലാണ് കണ്ണൂർ സ്‌ക്വാഡ് ഈ ചരിത്ര നേട്ടം നേടിയത് എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. ഈ കണക്കുകൾ ഇനിയും കൂടുമെന്ന് സാരം. നല്ല ബിസിനസ്സ് നേടിയ സിനിമ എന്നത് മാത്രമല്ല, കണ്ണൂർ സ്‌ക്വാഡിനെ സംബന്ധിച്ച് തിരക്കഥയുടെ ബലവും സംവിധാന മികവും എല്ലാം പ്രശംസനീയമാണ്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ തന്നെ സിനിമയ്ക്ക് നല്ല രീതിയിലുള്ള മൗത്ത് പബ്ലിസിറ്റി കിട്ടിയിരുന്നു.
ചില യഥാർത്ഥ സംഭവങ്ങളും കോർത്തിണക്കി വളരെ റിയലിസ്റ്റിക് ആയിട്ടാണ് റോണി വർഗ്ഗീസും മുഹമ്മദ് ഷാഫിയും ചിത്രത്തിന് തിരക്കഥ എഴുതിയത്.അതെ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റോബി വർഗ്ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് വേൾഡ് വൈഡ് ആയി നൂറ് കോടി ക്ലബ്ബിലേക്ക് കയറി. ''വേൾഡ് വൈഡ് ബിസിനസ്സിൽ കണ്ണൂർ സ്‌ക്വാഡ് നൂറ് കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിയ്ക്കുന്നു എന്ന വാർത്ത പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ട്. ഈ ചരിത്ര വിജയത്തിന് പിന്നിൽ നിങ്ങൾ ഓരോരുത്തരും നൽകിയ പിന്തുണയാണ്. അതിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇനിയും കൂടുതൽ നേട്ടം നേടാൻ പോകുന്നു' എന്ന കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി വാർത്ത പുറത്തുവിട്ടത്.
കണ്ണൂർ സ്‌ക്വാഡിന് ശേഷം ഇപ്പോൾ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രം ഏറ്റെടുത്തിരിയ്ക്കുകയാണ് മമ്മൂട്ടി കമ്പനി. ഇതോടെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടുതൽ ബോക്‌സോഫീസ് കലക്ഷൻ നേടിയ നാല് ചിത്രങ്ങളിലൊന്നായി കണ്ണൂർ സ്‌ക്വാഡ് മാറി. മധുരരാജ, മാമാങ്കം, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് നൂറ് കോടി നേടിയത് എന്നാണ് കണക്കുകൾ. റിലീസ് ചെയ്ത് വെറും അൻപത് ദിവസങ്ങൾക്കുള്ളിലാണ് കണ്ണൂർ സ്‌ക്വാഡ് ഈ ചരിത്ര നേട്ടം നേടിയത് എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. ഈ കണക്കുകൾ ഇനിയും കൂടുമെന്ന് സാരം.