
വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 2019-ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങള്‍, പഠനനിലവാരം തുടങ്ങി 44 മാനകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.
കഴിഞ്ഞ തവണയും പട്ടികയില്‍ കേരളം ഒന്നാമതെത്തിയിരുന്നു.അന്ന് സ്‌കോര്‍ 77.64 ആയിരുന്നു. എന്നാല്‍ 82.17 സ്‌കോര്‍ നേടിയാണ് കേരളം ഇപ്രാവശ്യം ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
തമിഴ്നാട് (73.35), ഹരിയാന (69.54) എന്നിവയാണ് തൊട്ടുപിന്നില്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന രീതികളുടെ നല്ലതും മോശവുമായ വശങ്ങള്‍ തിരിച്ചറിയാനും അതുവഴി പുതിയ നിര്‍ദേശങ്ങള്‍ നല്‍കാനുമായാണ് നിതി ആയോഗ് SEQI തയ്യാറാക്കുന്നത്.