
രാവിലെ ആറര മുതൽ 7:45 വരെയായിരുന്നു ചടങ്ങ്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള പരിപാടിയാണ് ആന്ധ്ര സർക്കാർ നടത്തുന്നത്. അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി രാജ്യമെമ്പാടും വിപുലമായ ചടങ്ങുകളാണ് നടക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ധംപൂരിലെ മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പമാണ് യോഗാദിന പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിൻ്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. യോഗ എല്ലാവർക്കുമുള്ളതാണ്. അതിന് അതിർത്തികളോ, പ്രായമോ, പശ്ചാത്തലമോ ഇല്ല. നിർഭാഗ്യവശാൽ ഇന്ന് ലോകം മുഴുവൻ സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
അനേകം സ്ഥലങ്ങളിൽ അശാന്തിയും അസ്ഥിരതയും വർധിക്കുന്നു. അങ്ങനെയുള്ള സമയങ്ങളിൽ യോഗ സമാധാനത്തിൻ്റെ ദിശാബോധം നൽകുന്നു. മനുഷ്യരാശിക്ക് ശ്വാസമെടുക്കാനും, സന്തുലിതാവസ്ഥ വീണ്ടെടുക്കാനും, വീണ്ടും പൂർണമാകാനും ആവശ്യമായൊരു ബട്ടൺ ആണ് യോഗയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി.
യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് മികച്ച രീതിയിൽ യോഗ സംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.