അത്ഭുത ദ്വീപിലെ നായിക മല്ലിക കപൂർ സാൻഫ്രാൻസിസ്‌കോയിൽ കുടുംബത്തോടൊപ്പം! മുംബൈക്കാരിയാമെങ്കിലും ഒരു നായിക എന്ന നിലയിൽ മല്ലിക തുടക്കം കുറിച്ചത് 2005 ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു. ബോളിവുഡിലാണ് തുടക്കം കുറിച്ചത് എങ്കിലും പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമായ മല്ലിക കപൂർ, മാടമ്പി, ജാക്ക് ആന്റ് ജിൽ, അഡ്വക്കറ്റ് ലക്ഷ്മണൻ ലേഡീസ് ഓൺലി പോലുള്ള മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2011 ൽ റിലീസ് ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമാഭിനയം നിർത്തുകയും ചെയ്തു.ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ചില നടിമാർ ശരിക്കും പ്രേക്ഷക മനസ്സിലേക്ക് കയറും. അങ്ങനെ മലയാളികൾ ഇഷ്ടപ്പെട്ട നടിയാണ് മല്ലിക കപൂർ. സിനിമയോടൊപ്പം മോഡലിംഗിലും സജീവമായിരുന്ന മല്ലിക.ഒരു മകനും രണ്ട് പെൺകുട്ടികളുമാണ് മല്ലികയ്ക്ക്. രണ്ടാമത്തെ പ്രസവത്തിൽ പിറന്ന ഇരട്ടക്കുട്ടികളാണ് പെൺമക്കൾ. കുടുംബത്തോടൊപ്പം സാൻഫ്രാൻസിസ്‌കോയിൽ സെറ്റിൽഡ് ആയ നടി ഇപ്പോൾ മറ്റെന്തിനെക്കാളും കുടുംബത്തിനൊപ്പമുള്ള സമയമാണ് ആസ്വദിക്കുന്നത്.
പഞ്ചാബി കുടുംബത്തിൽ ജനിച്ച മല്ലികയുടെ അച്ഛൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനണ്. ഫാഷൻ ഡിസൈനിങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്കുള്ള പ്രവേശനം. 2004-ൽ ദിൽ ബെചാര പ്യാർ കാ മാറാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2005-ൽ അത്ഭുത ദ്വീപ് എന്ന ചിത്രം ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമകളിലേക്കെത്തി. ആ വർഷം തന്നെ തമിഴിലും അരങ്ങേറ്റം കുറിച്ച മല്ലിക, 2006-ൽ തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം മോഡലിംഗിലും സജീവമായിരുന്ന മല്ലിക.ഒരു മകനും രണ്ട് പെൺകുട്ടികളുമാണ് മല്ലികയ്ക്ക്. രണ്ടാമത്തെ പ്രസവത്തിൽ പിറന്ന ഇരട്ടക്കുട്ടികളാണ് പെൺമക്കൾ.
കുടുംബത്തോടൊപ്പം സാൻഫ്രാൻസിസ്‌കോയിൽ സെറ്റിൽഡ് ആയ നടി ഇപ്പോൾ മറ്റെന്തിനെക്കാളും കുടുംബത്തിനൊപ്പമുള്ള സമയമാണ് ആസ്വദിക്കുന്നത്. അഭിനയത്തിലേക്ക് വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല.14 വർഷമായി അഭിയത്തിന്റെ ഏഴയലത്തേ വരാത്ത നടി തന്റെ കുടുംബ ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും ഫോട്ടോകളും എല്ലാം അവിടെ പങ്കുവയ്ക്കാറുണ്ട്. 2013 ൽ ആണ് അമേരിക്കയിൽ സെറ്റിൽഡ് ആയ ആളെ വിവാഹം ചെയ്ത് അങ്ങോട്ടേക്ക് മാറി.
Find out more: