സൗന്ദര്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് ഹൻസിക! സംസാരത്തിലും പെരുമാറ്റത്തിലുമുള്ള ഹൻസികയുടെ കുട്ടിത്തമാണ് ആരാധകരെ ഏറ്റവും അധികം ആകർഷിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. യൂട്യൂബ് വ്‌ളോഗിലൂടെയാണ് ഹൻസിക വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. തമിഴകത്തിന്റെ കുട്ടി ഖുശ്ബു എന്നാണ് ഹൻസിക മോട്ടുവാണി അറിയപ്പെടുന്നത്. ശരീര ഭാരം കുറച്ച് ലുക്കൊക്കെ മാറിയപ്പോൾ, കാഴ്ചയിലുള്ള ഖുശ്ബു മാറിയെങ്കിലും പേര് ഇതുവരെ മാറിയിട്ടില്ല. ഒരു ബേർത്ത് ഡേ പാർട്ടിയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ്, എന്താണ് ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് എന്ന് ഹൻസിക മോട്ടുവാണി പറയുന്നത്.




   കുട്ടിത്തം നിറഞ്ഞ ക്യൂട്ട് എക്‌സ്പ്രഷനുമൊക്കെയായി തന്റെ ആരാധകരോട് സംസാരിക്കുകയാണ് നടി, ഇപ്പോൾ എനിക്ക് ബാക്ക് ടു ബാക്ക് ഷൂട്ടിങ് തന്നെയാണ്. അത് കാരണം കുറച്ച് ഹെക്ടിക് ആണ് കാര്യങ്ങൾ.അടുത്ത ആഴ്ച ഞാൻ യാത്ര പോകുകയാണ്. ഓഗസ്റ്റ് കഴിയുന്നത് വരെ കുറച്ച് യാത്രകളുണ്ട്. ഞാൻ യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്, യാത്രകൾ ഞാൻ ഒരുപാട് ആസ്വദിയ്ക്കും. ജീവിതം കുറച്ച് തിരക്കുകളോടെ യാത്രകളോടെ ഹെക്ടിക് ആകുന്നതും ഒരു തരത്തിൽ എനിക്ക് ഇഷ്ടമുള്ള കാര്യമാണ് എന്നും ഹൻസിക പറയുന്നു. പിന്നീട് തന്റെ മോണിങ് റുട്ടീൻസ് ആണ് ഹൻസു സംസാരിയ്ക്കുന്നത്. രാവിലെ എഴുന്നേൽക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. നേരത്തെ എഴുന്നേറ്റ് ഒരു കപ്പ് ചായ കുടിക്കും. അതിന് ശേഷം കുളിച്ച്, പൂജ മുറിയിൽ വിളക്ക് കത്തിക്കും.





   സമയമുള്ളപ്പോഴൊക്കെ യോഗ പ്രാക്ടീസ് ചെയ്യാറുണ്ട്. കൃത്യമായി വർക്കൗട്ടും ചെയ്യും. ചില ദിവസങ്ങളിൽ ഞാൻ വളരെ അധികം നിരാശ അനുഭവിയ്ക്കും. അപ്പോൾ ഞാൻ തന്നെ എനിക്ക് പ്രചോദനം നൽകി മുന്നോട്ട് വരും. എനിക്കറിയാം അതുപോലുള്ള ദിവസങ്ങൾ നിങ്ങളോരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാവും എന്ന്. ഒരുപാട് കാര്യങ്ങൾ ഇപ്പോൾ എനിക്ക് ചുറ്റും നടക്കുന്നുണ്ട്. ബോംബെയിൽ ഇപ്പോൾ ഭയങ്കര ബോറിങ് ആണ്, വല്ലാത്ത മഴയും. എനിക്ക് മഴ ഇഷ്ടമല്ല. മഴ പെയ്യുമ്പോൾ എനിക്കത്ര രസകരമായൊന്നും തോന്നാറില്ല. 




ശരീര - മുഖ സൗന്ദര്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളും വീഡിയോയിൽ ഹൻസിക പറയുന്നു. രാവിലെ എഴുന്നേറ്റാൽ മുഖം തണുത്ത വെള്ളത്തിൽ കഴുകുമത്രെ. മുഖത്തിനും മുടിയിലും വിറ്റാമിൻ ഇ എത്തി എന്ന് ഉറപ്പു വരുത്തുകയും ചെയ്യാറുണ്ട്. വെള്ളം കുടിക്കുന്ന കാര്യത്തിൽ ഞാൻ അല്പം പിന്നോട്ടാണെങ്കിലും, ആരെങ്കിലും എപ്പോഴും ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. ഞാനൊരു ടി പേഴ്‌സൺ ആണ്. എന്നെ ഡി ഹൈഡ്രേറ്റ് ആക്കി വയ്‌ക്കേണ്ട കാര്യത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതുണ്ട്.

Find out more: