പ്രണയിച്ച് വിവാഹം ചെയ്തതാണ്; പ്രിയങ്കയുടെയും വസിയുടെയും പ്രണയകഥ! ആങ്കറിങ് ചെയ്യുന്ന ഏതൊരു വേദിയും വളരെ അധികം എന്റർടൈൻമെന്റോടുകൂടെ കൊണ്ടുപോകുന്നതാണ് പ്രിയങ്കയുടെ ക്വാളിറ്റി. അതുകൊണ്ട് തമിഴ്‌നാടിന് പുറത്തും പ്രിയങ്കയ്ക്ക് വലിയ ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം പ്രിയങ്കയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
വിജയ് ടിവിയുടെ സ്വന്തം അവതാരക എന്നാണ് പ്രിയങ്ക ദേശ്പാണ്ഡെ അറിയപ്പെടുന്നത്. വളരെ സിംപിളായി, ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആശംസകളും നിറയുന്നു. അജിത്ത് സ്റ്റൈലിൽ ആണല്ലോ വരൻ എന്ന് പറയുന്നവരും, അച്ഛന്റെ പ്രായമുള്ള ആളെയാണോ വിവാഹം ചെയ്തത് എന്ന് കളിയാക്കുന്നരും കമന്റ് ബോക്‌സിലുണ്ട്.





ആരാണ് പ്രിയങ്കയുടെ ഭർത്താവ് വസി സച്ചി എന്ന് തിരയുകയാണ് വേറെ ചിലർ. അതേ സമയം ഈ പ്രണയ ബന്ധം പെട്ടന്ന് ഉണ്ടായതല്ല എന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് വസി സച്ചി, ഒരു ഷോയിൽ പ്രിയങ്കയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോ കുത്തിപ്പൊക്കിയ പ്രിയങ്കയുടെ ആരാധകർ, ശ്ശെ അന്നേ നമുക്കിത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് നിരാശപ്പെടുന്നതും കമന്റിൽ കാണാം. പ്രിയങ്കയുടെയും വസി സച്ചിയുടെ പ്രണയ ബന്ധത്തിന് വീട്ടുകാരുടെ ഗ്രീൻ സിഗ്നൽ കൂടെ ആയതോടെയാണ് വിവാഹത്തിലേക്ക് കടന്നത്. പ്രിയങ്കയുടെ മകൾ വിവാഹ ചടങ്ങിലെ സെൻട്രൽ ഓഫ് ദ അട്രാക്ഷൻ ആയിരുന്നു. ക്ലിക്ക് 187 എന്ന ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഉടമയാണ് വസി. അത് മാത്രമല്ല, അറിയപ്പെടുന്ന ഡി ജെ കൂടെയാണ്. 




ഒരുപാട് പ്രശസ്ത ക്ലബ്ബുകളിലും, സെലിബ്രേറ്റി വിവാഹങ്ങളിലും വസി സച്ചി ഡിജെ ചെയ്തിട്ടുണ്ട്. അങ്ങനെ വസി അവതരിപ്പിച്ച ഒരു ഡിജെ ഷോയുടെ ആങ്കറായി പ്രിയങ്കയാണ് എത്തിയത്. അവിടെ വച്ചുള്ള പരിചയമാണ് സൗഹൃദത്തിന് വഴിയൊരുക്കിയത്. പിന്നീട് ഇരുവരും ഡേറ്റിങ് ചെയ്യുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്തു. വളരെ സിംപിളായി, ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആശംസകളും നിറയുന്നു. അജിത്ത് സ്റ്റൈലിൽ ആണല്ലോ വരൻ എന്ന് പറയുന്നവരും, അച്ഛന്റെ പ്രായമുള്ള ആളെയാണോ വിവാഹം ചെയ്തത് എന്ന് കളിയാക്കുന്നരും കമന്റ് ബോക്‌സിലുണ്ട്. ആരാണ് പ്രിയങ്കയുടെ ഭർത്താവ് വസി സച്ചി എന്ന് തിരയുകയാണ് വേറെ ചിലർ.

Find out more: