വെടി വയ്പ്പ് ഒരു ഹോബിയായി മാറുമോ എന്നുള്ള ആശങ്കയിലാണ് നമ്മൾ ഒട്ടു  മിക്ക പേരും.  ജാമിയ മിലിയ സർവ്വ കലാശാലയിൽ വീണ്ടും വെടി  വയ്പ്പ് നടന്നു, സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. മാത്രമല്ല കഴിഞ്ഞ ദിവസം ജാമിഅ മില്ലയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തിരുന്നു.

 

 

 

 

    വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ് നടന്നത്. അതും "ഹിന്ദുസ്ഥാന്‍ സിന്ദാബാദ്" എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ടായിരുന്നു വെടിയുതിർത്തത്. തുടർച്ചെയായി വെടിവയ്പ്പ് നടക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഡൽഹിയിലും മറ്റിടങ്ങളിലും.ഒക്കെ തന്നെ.പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായാണ്  രാംപഥ് ഗോപാല്‍ എന്നയാൾ  മാര്‍ച്ചിനു നേരെ വെടിയുതിര്‍ത്തത്. മാര്‍ച്ചില്‍ പങ്കെടുത്ത ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്ക്‌ വെടിവെപ്പില്‍ പരിക്കേൽക്കുകയും ചെയ്തു.

 

 

 

   ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, അതായത് ജാമിയയിലും ഷഹീൻ ബാഗിലും ഉണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപി  ചിന്മയ്‌ ബിസ്വാളിനെ സ്ഥാനത്ത് നിന്ന് നീക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ശാഹീന്‍ബാഗിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.  

 

 

 

   പുതിയ ഡിസിപിയായി നിയമിക്കാന്‍ യോഗ്യരായ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും പോലിസ് നിരീക്ഷകന്റെയും റിപോര്‍ട്ടുകള്‍ കമ്മീഷന്‍ പരിഗണിച്ചു.

 

 

 

   സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ചിന്മയ് ബിസ്വാള്‍ സ്വീകരിച്ച നടപടികളില്‍  അതൃപ്തി രേഖപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടി കാട്ടി.

 

 

 

   എന്തായാലും വെടി വയ്പ്പ് നടത്തിയവർക്കെതിരെ കേസ് എടുക്കുകയും, എന്നാൽ നടപടികളിൽ യാതൊരു പുരോഗമനവും കാണാതിരുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികൾ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 

మరింత సమాచారం తెలుసుకోండి: