ശരീരത്തിൽ തൊടാൻ പാടില്ലാത്തിടത്ത് തൊട്ടു; അഭിനയം നിർത്തിയ കാരണം വെളിപ്പെടുത്തി നടി വിചിത്ര! തൊണ്ണൂറുകളിൽ തമിഴ് - തെലുങ്ക് - മലയാളം സിനിമകളിൽ എല്ലാം വളരെ സജീവമായിരുന്ന നടി പെട്ടന്നാണ് അഭിനയം നിർത്തിയത്. അതിന്റെ കാരണം വർഷങ്ങൾക്ക് ശേഷം വിചിത്ര വെളിപ്പെടുത്തി. തമിഴ് ബിഗ്ഗ് ബോസ് സീസൺ 7 ലെ മത്സരാർത്ഥികളിലൊരാളായ വിചിത്ര ഷോയിലെ ഒരു ടാസ്‌കിന്റെ ഭാഗമായാണ് താൻ സിനിമ നിർത്താൻ ഇടയായ കാരണത്തെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തുകയായിരുന്നു. ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വിചിത്ര. ആദ്യം തൊട്ടപ്പോൾ, പലരും പല വഴി ഓടൂന്ന സീനല്ലേ, അറിയാതെയാവും എന്ന് കരുതി ഞാൻ കാര്യമാക്കി എടുത്തില്ല. രണ്ടാമതും അതാവർത്തിച്ചു. മൂന്നാമത്തെ തവണയും തൊട്ടപ്പോൾ കൈയ്യോടെ അയാളെ പിടികൂടി സ്റ്റണ്ട് മാസ്റ്ററുടെ അടുത്തു പോയി.
എന്നെ ഇയാൾ ശരീരികമായി ഉപദ്രവിച്ചെന്ന് പരാതി പറഞ്ഞപ്പോൾ, എന്താണെന്നും ഏതാണെന്നും ചോദിക്കാതെ സ്റ്റണ്ട് മാസ്റ്റർ എന്റെ കരണത്തടിച്ചു. എന്തിനാണ് എന്നെ തല്ലിയത് എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ഒരുപാട് കരഞ്ഞു.
കേരളത്തിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഒരു സ്റ്റണ്ട് സീക്വൻസ് ആണ് ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. അൻപതിലധികം ജൂനിയർ ആർട്ടിസ്റ്റുകൾ എല്ലാം ചേരുന്ന ഒരു കലാപ രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന കലാപമാണ്, അപ്പോൾ ആ കലാപത്തിൽ ഗ്രാമവാസികൾ എല്ലാം ചുറ്റിലും പായുന്നതാണ് സീൻ. ഞാനും അങ്ങനെ ഓടുന്ന ഗ്രാമവാസികളിൽ ഒരാളാണ്. അതിനിടയിലാണ് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടുള്ള ഒരാൾ ശരീരത്തിൽ തൊടാൻ പാടില്ലാത്ത ഇടത്ത് തൊട്ടത്.
അത് എനിക്ക് ഭയങ്കര ഷോക്കിങ് ആയിരുന്നു. അതിന് ശേഷം എവിടെയും പോകാതെ മുറിയിൽ തന്നെ ഇരിക്കാൻ തുടങ്ങി. ഷോട്ടിനായി പോകുമ്പോൾ, ലൊക്കേഷനിൽ നിന്ന് പല തരത്തിലുള്ള ദുരനുഭവങ്ങളും നേരിടേണ്ടി വന്നു. രാത്രി കാലങ്ങളിൽ ആരൊക്കെയോ മദ്യപിച്ച് വന്ന് എന്റെ മുറിയുടെ വാതിൽ തട്ടാൻ തുടങ്ങി. എന്റെ അവസ്ഥ മനസ്സിലാക്കി താമസിക്കുന്ന ഹോട്ടലിലെ മാനേജരും, അവിടെയുള്ളവരും സഹായിച്ചു. ഓരോ ദിവസവും എനിക്ക് വേറെ വേറെ റൂം തന്നു, ഞാൻ ഏത് റൂമിലാണ് താമസിക്കുന്നത് എന്ന് സെറ്റിൽ പിന്നെ ആർക്കും അറിയില്ലായിരുന്നു. അന്ന് എന്നെ സഹായിച്ച ഹോട്ടൽ മാനേജരാണ് ഇപ്പോൾ എന്റെ ഭർത്താവ് എന്നും വിചിത്ര പറഞ്ഞു.
ലൊക്കേഷനിൽ വച്ച് എനിക്കുണ്ടായ മോശമായ അനുഭവം കണ്ട് സിനിമയുടെ സംവിധായകനോ നടനോ ഒന്നും തന്നെ പ്രതികരിച്ചില്ല. പിന്നീട് ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ത്രി സ്റ്റാർ അപ്‌ഗ്രേഡിങ് നടന്നിരുന്നു. അതിന്റെ ഭാഗമായി പാർട്ടി നടന്നിരുന്നു. അപ്പോഴാണ് ഞാൻ സിനിമയിലെ നായകനെ കാണുന്നത്. നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോൾ എന്റെ പേരോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ചോദിക്കാതെ, നേരെ മുറിയിലേക്ക് വരൂ എന്നാണ് ആ സൂപ്പർസ്റ്റാർ ആയ നടൻ പറഞ്ഞത്.
Find out more: