ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പോലീസ്.

 

 

 

 

പുതിയ ട്രെയിനി ബാച്ചിന്റെ പരിശീലനത്തിന്റെ ഭാഗമായി പുറത്തിറക്കിയ മെനുവില്‍ നിന്നാണ് ഇപ്പോൾ ബീഫ് ഒഴിവാക്കിയിരിക്കുന്നത്. 

 

 

 

 

 

 

 

 

 

പോലീസ് അക്കാദമി എഡിജിപിയുടേതാണ് ഈ ഉത്തരവ്.

 

 

 

 

 

 

 

സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ച് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ബറ്റാലിയന്‍ മേധാവികള്‍ക്കടക്കം പുതിയ മെനു ഉള്‍പ്പെടുന്ന ഉത്തരവ് കൈമാറിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

എന്നാല്‍ ബീഫ് നിരോധിച്ചതല്ലെന്നും, ഡയറ്റീഷ്യന്‍ തയാറാക്കിയ മെനു പ്രകാരമാണ് ബീഫ് ഒഴിവാക്കിയതെന്നും അക്കാദമി വക്തമാക്കിയിട്ടുണ്ട്.

 

 

 

 

ഇത്തരത്തില്‍ ബീഫ് ഒഴിവാക്കിക്കൊണ്ടുളള മെനു എല്ലാ ബറ്റാലിയനുകള്‍ക്കും നല്‍കിയിട്ടുണ്ട്.

 

 

 

 

 

അതേസമയം ട്രെയിനികളുടെ ഭക്ഷണതുകയും കൂട്ടി. 2000 രൂപയില്‍ നിന്ന് 6000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. പുതിയ ബാച്ചില്‍ 2800 പോലീസുകാരാണ്  ഇപ്പോൾ ട്രയിനിങ്ങ് നടത്തുന്നത്.

మరింత సమాచారం తెలుసుకోండి: