ഓസ്‌ട്രേലിയ മുതൽ ലോ കോളേജ് വരെ; മലയാള സിനിമയിലെ റാങ്കുകാരായ താരങ്ങൾ ആരൊക്കെ? തങ്ങളുടെ പാഷൻ നേടിയെടുക്കാൻ വേണ്ടി ഏതറ്റം വരെയും കഷ്ടപ്പെടുന്ന താരങ്ങളെ നമുക്ക് അറിയാം എന്ത് എഫേർട്ട് ഇട്ടും അവർ അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കും. അത്തരത്തിൽ തങ്ങളുടെ കരിയറും അവർ ഡെവലപ്പ് ചെയ്തിട്ടാകും ചിലർ പാഷന് പിന്നാലെ സഞ്ചരിച്ചത്. ചില താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത നോക്കിയാൽ മനസിലാകും അതിൽ റാങ്ക് ഹോൾഡേഴ്സ് മുതൽ ഉപരിപഠനം വേണ്ടെന്ന് വച്ച് സിനിമക്കായി ഇറങ്ങിയവർ വരെയുണ്ട് ആ ലിസ്റ്റിലെന്ന്.മലയാളസിനിമയിലെ സൂപ്പർ താരങ്ങൾ വിവിധ കഥാപാത്രങ്ങൾ ആയി നമ്മുടെ മുൻപിലേക്ക് എത്തുമ്പോൾ അവർ അതിനു എത്രത്തോളം എഫേർട്ട് എടുക്കുന്നുണ്ട് എന്ന് മിക്ക ആളുകൾക്കും അറിയുന്നതാണ്. അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ആണ്.
ദുൽഖർ സൽമാൻ ബിരുദം നേടിയത്. കൊച്ചിയിലെ ടോക്-എച്ച് പബ്ലിക് സ്‌കൂളിലും ചെന്നൈയിലെ ശിഷ്യ സ്‌കൂളിലും പഠിച്ച ശേഷം യൂണിവേഴ്‌സിറ്റി ബിരുദം നേടി. ബിരുദം നേടിയ ശേഷം മുംബൈയിലെ ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ ആക്ടിങ് കോഴ്സും താരം കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഫിസാറ്റ്) നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയ നിവിൻ പോളി 2006 ൽ ആണ് ബിരുദം നേടിയത്. സിനിമാ മേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് ബാംഗ്ലൂരിൽ ഇൻഫോസിസിൽ രണ്ട് വർഷം ജോലി ചെയ്തു. കളമശേരിയിലെ രാജഗിരി പബ്ലിക് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിവിൻ ആലുവക്കാരൻ ആണ്.ഇരിങ്ങാലക്കുടക്കാരൻ ആണ് ടോവിനോ. അവിടെ ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു ടോവിനോയുടെ സ്കൂൾ വിദ്യാഭ്യാസകാലം പൂർത്തിയാക്കിയത്.
തുടർന്ന് കോയമ്പത്തൂരിലെ തമിഴ്നാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടി. അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ്, അദ്ദേഹം കോഗ്നിസന്റ് ടെക്നോളജീസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു ടോവിനോ. പഠിക്കാൻ ഏറെ മിടുക്കൻ ആയിരുന്നു ചെറുപ്പത്തിൽ പൃഥ്വി രാജ്. ചെന്നൈയിലെ ഷ്രൈൻ സീനിയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ, കഴക്കൂട്ടത്തെ സൈനിക് സ്കൂൾ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടങ്ങൾ പിന്നീട് ഓസ്ട്രേലിയയിലെ ടാസ്മാനിയ സർവകലാശാലയിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം നേടാൻ വേണ്ടി ചെയ്‌തെങ്കിലും സിനിമയിലേക്ക് എൻട്രി നടത്തിയതുകൊണ്ട് അത് പൂർത്തിയാക്കാൻ സാധിച്ചില്ല. പ്ലസ് റ്റു ആണ് വിദ്യാഭ്യാസയോഗ്യത.
കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു തന്റേതായ സ്ഥാനം നേടിയെടുത്ത മമ്മൂട്ടി ഒരു വക്കീൽ ആയിരുന്നു. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം.അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ആണ്
ദുൽഖർ സൽമാൻ ബിരുദം നേടിയത്. കൊച്ചിയിലെ ടോക്-എച്ച് പബ്ലിക് സ്‌കൂളിലും ചെന്നൈയിലെ ശിഷ്യ സ്‌കൂളിലും പഠിച്ച ശേഷം യൂണിവേഴ്‌സിറ്റി ബിരുദം നേടി.
ബിരുദം നേടിയ ശേഷം മുംബൈയിലെ ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ ആക്ടിങ് കോഴ്സും താരം കംപ്ലീറ്റ് ചെയ്തിട്ടുണ്ട്.തിരുവനന്തപുരത്തെ മുടവൻമുകളിലെ വീട്ടിൽ ആയിരുന്നു മെഗാസ്റ്റാർ മോഹൻലാലിൻറെ ചെറുപ്പകാലം തിരുവനന്തപുരത്തെ ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ച അദ്ദേഹം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്ന് കൊമേഴ്‌സിൽ ആണ് ബിരുദം നേടിയത് പഠിക്കാൻ അത്ര പിറകിൽ അല്ലെങ്കിലും കലാപരമായ കഴിവുകളിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
Find out more: