വാക്‌സിൻ വിതരണം അന്തിമ ഘട്ടത്തിൽ. 133 വിതരണ കേന്ദ്രങ്ങൾ! ആദ്യഘട്ടത്തിൽ രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്ക് ഇന്ത്യൻ നിർമിത വാക്സിനുകൾ നൽകാനും അതിനു ശേഷം 27 കോടിയോളം വരുന്ന മുൻഗണനാവിഭാഗങ്ങളിലേയ്ക്ക് വാക്സിൻ എത്തിക്കാനുമാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജനുവരി 16ന് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ.പൊങ്കൽ, ലോഹ്റി, മകരസംക്രാന്തി തുടങ്ങി നിരവധി ഉത്സവങ്ങളാണ് വരാനിരിക്കുന്നത്. ഡിസിജിഐ അനുമതി നൽകിയ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയാണ് വിതരണം ചെയ്യുക. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കൊവിഷീൽഡ് വാക്സിനായിരിക്കും ആദ്യഘട്ടത്തിൽ പ്രധാനമായും ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ടുകൾ.



 ഈ വാക്സിന് 70.46 ശതമാനം ഫലപ്രാപ്തിയുണ്ട്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ മാതൃകയിലാണ് കൊവാക്സിൻ വിതരണം ചെയ്യുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.വരുന്ന ആഴ്ചകളിൽ നിരവധി വിശേഷാവസരങ്ങളുള്ളത് കൊവിഡ് കേസുകൾ വർധിക്കാൻ കാരണമായേക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഉടൻ വാക്സിൻ വിതരണം ആരംഭിക്കുന്നത്. കൊവിൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വാക്സിൻ വിതരണം ഏകോപിപ്പിക്കുന്നത്. ഈ ഡേറ്റാബേസിലേയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകൾ ഇവരുടെ വിവരങ്ങൾ ഇതിനോടകം അപ്‍‍ലോഡ് ചെയ്തിട്ടുണ്ട്. എത്ര പേർ രജിസ്റ്റർ ചെയ്തു, വാക്സിൻ സ്റ്റോക്ക് ലഭ്യത, വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ആപ്പ് വഴി ലഭ്യമാകും. രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നവരുടെ പേരുവിവരങ്ങൾ കൊവിൻ ആപ്പിൽ നിർബന്ധമായും അപ്ലോഡ് ചെയ്യണമെന്നാണ് റിപ്പോർട്ടുകൾ.



ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും രണ്ട് കോടിയോളം വരുന്ന മുൻനിര പ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക. ഇതിനായി ഇവർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല.പൊതുതെരഞ്ഞെടുപ്പ് പോളിങ് നടത്തിയുള്ള പരിചയവും സാർവത്രിക വാക്സിനേഷൻ പദ്ധതി, ജനകീയ പങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും വാക്സിൻ വിതരണ ഏകോപനം. 50 വയസിനു മുകളിൽ പ്രായമുള്ള മുൻഗണനാ പട്ടികയിലുള്ളവരെ ഏറ്റവും പുതിയ വോട്ടർ പട്ടിക ഉപയോഗിച്ചാണ് കണ്ടെത്തുന്നത്.പൊതുതെരഞ്ഞെടുപ്പ് സംവിധാനം അടിസ്ഥാനമാക്കിയായിരിക്കും വാക്സിൻ വിതരണം നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ് പറഞ്ഞിരുന്നു.വാക്സിൻ വിതരണ കേന്ദ്രങ്ങൾ തയ്യാറാക്കുന്നതും വിതരണത്തിൻ്റെ തീയതിയും സമയവും നിശ്ചയിക്കുന്നതുമെല്ലാം ജില്ലാ അടിസ്ഥാനത്തിലായിരിക്കും.



വാക്സിൻ ആർക്കൊക്കെയാണ് നൽകേണ്ടതെന്നും ആരാണ് നേതൃത്വം നൽകേണ്ടതെന്നും തീരുമാനിക്കുന്നതും ജില്ലാ കളക്ടറായിരിക്കും. ഓരോ സംസ്ഥാനങ്ങളിലെയും വാക്സിൻ ടാസ്ക് ഫോഴ്സുകൾ സംവിധാനങ്ങൾ പരിശോധിച്ച് നിലവാരം ഉറപ്പു വരുത്തും.ജില്ലകൾ അടിസ്ഥാനമാക്കിയാണ് വാക്സിൻ വിതരണം നടപ്പാക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് വാക്സിൻ വിതരണത്തിനുള്ള അന്തിമ പട്ടിക തയ്യാറാക്കുന്നത്. ജില്ലാ കളക്ടറെ സഹായിക്കാൻ ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസറുടെ സേവനവും ഉണ്ടാകും. ശീതീകൃത സംഭരണികളിൽ നിന്ന് ഐസ് പാക്കുകളുടെ സഹായത്തോടെയായിരിക്കും പ്രത്യേക പെട്ടികളിൽ വാക്സിൻ സുരക്ഷിതമായി എത്തിക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങളാണ് ഡ്രൈ റണ്ണിൽ നടന്നത്. 



ഇതിനൊപ്പം വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റും ബൂത്തുകളിലേയ്ക്ക് കൈമാറും. തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് സാമഗ്രികൾ കൈമാറുന്നതിനു തുല്യമായ നടപടികളാണ് സ്വീകരിക്കുക.വാക്സിൻ വിതരണകേന്ദ്രങ്ങളിലേയ്ക്ക് അതതു ദിവസം മാത്രമാണ് വാക്സിൻ എത്തിക്കുക.നിലവിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വളരെ മുന്നിലുള്ള കേരളത്തിന് ഈ സാഹചര്യത്തിൽ മുഖ്യ പരിഗണന കിട്ടും. ഇവിടങ്ങളിലെ മുൻഗണനാവിഭാഗക്കാർക്ക് കൂടുതൽ വാക്സിൻ തുടക്കത്തിൽ തന്നെ ലഭ്യമാകുന്ന തരത്തിലായിരിക്കും വാക്സിൻ വിതരണം നടത്തുക. കേരളത്തിനു പുറമെ മഹാരാഷ്ട്രയ്ക്കും കൂടുതൽ ഡോസ് വാക്സിനുകൾ ലഭ്യമാകും.രാജ്യത്ത് രോഗബാധ കൂടുതലുള്ള സംസ്ഥാനങ്ങളിലേയ്ക്ക് കൂടുതൽ വാക്സിൻ എത്തിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട ചെയ്യുന്നു.

మరింత సమాచారం తెలుసుకోండి: