ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ പ്രത്യേക തീവണ്ടി പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തി.

 

കര്‍ശന പരിശോധനകളോടെയാണ് യാത്രക്കാരെല്ലാം പുറത്തിറങ്ങിയത്. കോഴിക്കോട് ട്രെയിനിറങ്ങിയ ആറ് പേരെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലാക്കി.

 

കോവിഡ് രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന യാത്രക്കാരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു .

ഇവരോടൊപ്പം യാത്രചെയ്തവരെയും നിരീക്ഷണത്തിലാക്കി. രോഗലക്ഷണമില്ലാത്തവര്‍ കെ എസ് ആര്‍ടിസി ബസ്സുകളിലും സ്വന്തം വാഹനങ്ങളിലുമായി അതാതു ജില്ലകളിലേക്ക് യാത്ര പുറപ്പെട്ടു. 

 

 5.25ന് എത്തുമെന്ന പറഞ്ഞ തീവണ്ടി 5.10ന് തിരുവനന്തപുരത്തെത്തി. പരിശോധനകള്‍ക്ക് ശേഷം ആദ്യ യാത്രക്കാര്‍ 5.35നാണ് പുറത്തിറങ്ങിയത്.

 

ഏതാനും പേര്‍ പനിലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. 

 

ആകെ 400 ഓളം യാത്രക്കാരാണ് തിരുവനന്തപുരത്ത് മാത്രം എത്തിയത്. 

603 പേരാണ് തിരുവനന്തപുരത്ത് എത്തുമെന്ന അറിയിപ്പുണ്ടായിരുന്നത്.

കോട്ടയത്തേക്കുള്ളവരും മറ്റും എറണാകുളത്താണ് ഇറങ്ങിയതിനാല്‍ 400ഓളം പേരെ തിരുവനന്തപുരത്തിറങ്ങിയുള്ളൂ. കോവിഡ് ലക്ഷണങ്ങളില്ല എന്ന ഉറപ്പുവരുത്തിയവരുമായുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ വിവിധ ജില്ലകളിലേക്ക് പുറപ്പെട്ടു.

 

 

പത്തനംതിട്ടയിലേക്കാണ് ആദ്യ ബസ് പോയത്. 25 പേര്‍ക്ക് മാത്രമേ ഒരു ബസ്സില്‍ പോകാനനുവാദമുള്ളൂ. ഇതില്‍ ഗര്‍ഭിണികളും പ്രായമായവരും ഉണ്ട്.

 

252 പേരാണ് കോഴിക്കോട് തീവണ്ടി ഇറങ്ങിയത്. ഇതില്‍ ആറു പേരെയാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവരോടൊപ്പം വന്നവരോട് ലക്ഷണങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്. 52 പേര്‍ കണ്ണൂര്‍, പാലക്കാട്- 50, മലപ്പുറം 33, കോഴിക്കോട്- 48 കാസര്‍ക്കോഡ് 17, മലപ്പുറം 13 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലേക്ക് പോയവരുടെ കണക്ക്. 269 പേരാണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലിറങ്ങിയത്.

 

എല്ലാവര്‍ക്കും ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

మరింత సమాచారం తెలుసుకోండి: