പ്രൊഡ്യൂസർ എന്നറിയപ്പെടാനാണ് ആഗ്രഹം: സാന്ദ്ര തോമസിന്റെ പുതിയ വിശേഷങ്ങൾ! ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. നല്ല നിലാവുള്ള രാത്രിയുമായാണ് സാന്ദ്ര എത്തുന്നത്. പാട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു പാട്ടുണ്ടെന്ന് പറഞ്ഞിരുന്നു. കൈലാസാണ് ചെയ്യുന്നത്. എനിക്ക് ലറിക്‌സ് അയച്ച് തന്നപ്പോൾ ഇത് വേണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത്. എല്ലാത്തിനും ഡബിൾ മീനിംഗാണ്. ഇങ്ങനെയൊരു പാട്ട് എന്റെ സിനിമയിൽ വേണ്ടെന്നായിരുന്നു ഞാൻ ആദ്യം പറഞ്ഞത്. കൈലാസിന് മാറിപ്പോയതാണെന്ന് പറഞ്ഞാണ് ഒറിജിനൽ ലറിക്‌സ് തന്നത്. അതിൽ നോക്കിയപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. സിനിമയിൽ സ്ത്രീകളാരും ഇല്ല. പുരുഷൻമാരുടെ പ്രശ്‌നങ്ങളും സൗഹൃദവും എൻജോയ്‌മെന്റുമൊക്കെയാണ് സിനിമയിൽ കാണിക്കുന്നത്.
സ്ത്രീകൾ ഉള്ള സിനിമകൾ കാണാനാണ് എല്ലാവർക്കും താൽപര്യം. നിഴൽ എന്ന സിനിമ ഞാൻ കണ്ടത് നയൻതാരയെ കാണാൻ വേണ്ടിയാണ്. ഫീൽഗുഡ് സിനിമകളിൽ നിന്നൊരു മാറ്റം കൂടിയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യം വെച്ചത്. ത്രില്ലർ ചിത്രങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം. സിനിമയുടെ കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. എട്ട് നായകൻമാരെ ഒന്നിച്ച് കൊണ്ടുവരികയെന്നത് ബുദ്ധിമുട്ടാണ്. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള ആർടിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു ഫ്രയിമിൽ നിർത്താനായെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഇതൊരു തെറിപ്പാട്ടാണ്, ഇത് പൊളിക്കുമെന്നായിരുന്നു ബാബുരാജ് ചേട്ടൻ പറഞ്ഞത്.
എല്ലാവർക്കും കണക്റ്റാവും, ഇത് ഹിറ്റാവും, ഇതാരാണ് പാടുന്നതെന്ന് ചോദിച്ചപ്പോൾ നാടൻ പാട്ട് പാടുന്ന ഒരാളെക്കൊണ്ട് പാടിക്കാമെന്നായിരുന്നു പറഞ്ഞത്. നമ്മുടെ ആർടിസ്റ്റുകളോട് തന്നെ ഇത് പാടിക്കൂടേയെന്ന് ചോദിച്ചപ്പോൾ എല്ലാവരും റെഡിയായിരുന്നു. അങ്ങനെയാണ് അവരെക്കൊണ്ട് തന്നെ പാടിപ്പിച്ചത്. എന്നെ സംബന്ധിച്ചിടത്തോളും ഞാനൊരു വ്യത്യസ്ത ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. അങ്ങനെയൊരു വരവാണ് ഞാൻ ആഗ്രഹിച്ചതെന്നുമായിരുന്നു സാന്ദ്ര മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
നല്ല നിലാവുള്ള രാത്രിയുമായാണ് സാന്ദ്ര എത്തുന്നത്. പാട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു പാട്ടുണ്ടെന്ന് പറഞ്ഞിരുന്നു. കൈലാസാണ് ചെയ്യുന്നത്. എനിക്ക് ലറിക്‌സ് അയച്ച് തന്നപ്പോൾ ഇത് വേണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത്. എല്ലാത്തിനും ഡബിൾ മീനിംഗാണ്. ഇങ്ങനെയൊരു പാട്ട് എന്റെ സിനിമയിൽ വേണ്ടെന്നായിരുന്നു ഞാൻ ആദ്യം പറഞ്ഞത്. കൈലാസിന് മാറിപ്പോയതാണെന്ന് പറഞ്ഞാണ് ഒറിജിനൽ ലറിക്‌സ് തന്നത്. അതിൽ നോക്കിയപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. സിനിമയിൽ സ്ത്രീകളാരും ഇല്ല. പുരുഷൻമാരുടെ പ്രശ്‌നങ്ങളും സൗഹൃദവും എൻജോയ്‌മെന്റുമൊക്കെയാണ് സിനിമയിൽ കാണിക്കുന്നത്. സ്ത്രീകൾ ഉള്ള സിനിമകൾ കാണാനാണ് എല്ലാവർക്കും താൽപര്യം. നിഴൽ എന്ന സിനിമ ഞാൻ കണ്ടത് നയൻതാരയെ കാണാൻ വേണ്ടിയാണ്. ഫീൽഗുഡ് സിനിമകളിൽ നിന്നൊരു മാറ്റം കൂടിയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യം വെച്ചത്. ത്രില്ലർ ചിത്രങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം. സിനിമയുടെ കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. എട്ട് നായകൻമാരെ ഒന്നിച്ച് കൊണ്ടുവരികയെന്നത് ബുദ്ധിമുട്ടാണ്.
Find out more: