തിരുവനന്തപുരം വിഴിഞ്ഞത്തുനിന്നും കൊല്ലം നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
വിഴിഞ്ഞത്തുനിന്ന് കടലില്‍പോയ ബെന്നി, ലൂയിസ്, ആന്റണി, യേശുദാസന്‍ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ഇവര്‍ വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടതായിരുന്നു. ഉച്ചയ്ക്കും ഇവര്‍ തിരികെ എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അധികൃതരെ വിവരം അറിയിച്ചത്. ഇതോടെ ഇവര്‍ക്കുവേണ്ടി കടലില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ കടലില്‍ നീരീക്ഷണം നടത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
click and follow Indiaherald WhatsApp channel