പുതിയ വിസിയെ നിയമിക്കേണ്ടത് സർക്കാരെന്ന് ഹൈക്കോടതി; ഗവർണർക്ക് തിരിച്ചടി! പുതിയ വൈസ് ചാൻസലറെ നിയമിക്കേണ്ടത് സർക്കാരാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്ഥിരം വിസിയെ നിയമിക്കുന്നതിന് സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രത്യേക സാഹചര്യത്തിലുള്ള നിയമനം ആയതിനാൽ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈല് ചാൻസലർ നിയമനത്തിൽ ഹൈക്കോടതിയിൽ നിന്നും ഗവർണർക്ക് തിരിച്ചടി.സർക്കാർ നൽകിയ പേരുകൾക്കു പുറത്തു നിന്നാണ് സിസ തോമസിനെ നിയമിച്ചിരിക്കുന്നത്. പുതിയ ഇടക്കാല വിസി നിയമനത്തിനുള്ള പട്ടിക സർക്കാരിന് കൈമാറാം. 




 
  യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പേരുകളായിരിക്കണം നിർദ്ദേശിക്കേണ്ടത്. പട്ടിക ലഭിച്ച ശേഷം ചാൻസലർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ കെടിയു ആക്ട് പ്രകാരം പുതിയ വിസിയുടെ പേര് നിർദ്ദേശിക്കേണ്ടത് സർക്കാരാണെന്ന് ഉത്തരവിൽ പറയുന്നു. സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. എന്നാൽ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. പ്രത്യേക സാഹചര്യത്തിൽ ഗവർണർ എടുത്ത തീരുമാനം ആയതിനാൽ നിയമനം റദ്ദാക്കുന്നില്ല.






  സിസ തോമസിന്റെ നിയമനത്തിൽ ഗവർണർ തങ്ങളോട് ആലോചിക്കാതെ തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് സർക്കാരിന്റെ വാദം. സർക്കാരിന്റെ മറുപടി ലഭിച്ചതിനു ശേഷം മാത്രമേ വിഷയത്തിൽ അന്തിമ വിധി പുറപ്പെടുവിക്കൂ. പുതിയ വൈസ് ചാൻസലറെ നിയമിക്കേണ്ടത് സർക്കാരാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്ഥിരം വിസിയെ നിയമിക്കുന്നതിന് സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രത്യേക സാഹചര്യത്തിലുള്ള നിയമനം ആയതിനാൽ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.



യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പേരുകളായിരിക്കണം നിർദ്ദേശിക്കേണ്ടത്. പട്ടിക ലഭിച്ച ശേഷം ചാൻസലർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ കെടിയു ആക്ട് പ്രകാരം പുതിയ വിസിയുടെ പേര് നിർദ്ദേശിക്കേണ്ടത് സർക്കാരാണെന്ന് ഉത്തരവിൽ പറയുന്നു. സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. എന്നാൽ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. പ്രത്യേക സാഹചര്യത്തിൽ ഗവർണർ എടുത്ത തീരുമാനം ആയതിനാൽ നിയമനം റദ്ദാക്കുന്നില്ല.സിസ തോമസിന്റെ നിയമനത്തിൽ ഗവർണർ തങ്ങളോട് ആലോചിക്കാതെ തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് സർക്കാരിന്റെ വാദം. 

Find out more: