കുഞ്ഞുങ്ങളെ കണ്ടാൽ ആർക്കാണ് ഒരുമ്മ കൊടുക്കാൻ തോന്നാത്തത്? എന്നാൽ അങ്ങനെ നൽകുന്ന ചുംബനങ്ങൾ അവരുടെ മരണത്തിലേക്കു എത്തിച്ചേക്കാം എന്നറിയാമോ? ന്യൂ ജഴ്‌സി സ്വദേശിനിയായ അരീന ഡിഗ്രിഗോറിയോയുടെ മകൻ അന്റോണിയോയാണ് ഏറ്റവും ഒടുവിൽ ഇതിനിരയാകേണ്ടി വന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അരീനയുടെ മകന് ഇത് സംഭവിച്ചത്. റെസ്പിറേറ്ററി സിൻസിറ്റിയാൽ വൈറസ് (RSV) ആണ് കുഞ്ഞിനെ ബാധിച്ചത്.ചുംബനത്തിൽ നിന്നാണ് ഇത് പകരുന്നത്. മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് ആന്റോണിയോയ്ക്ക് ഈ രോഗം കണ്ടെത്തുന്നത്.
ഡേ കെയറിൽ കുഞ്ഞിനെ ഇടയ്ക്കിടെയാകുന്ന പതിവുണ്ടായിരുന്നു. രണ്ടുമാസത്തിനു ശേഷം ആന്റോണിയോയ്ക്കു രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും അതിൽ നിന്ന് (ആർഎസ് വി) ആണെന്ന് സ്‌ഥിരീകരിക്കുകയും ചെയ്തു .മുതിർന്ന ആളുകളുടെ ചുംബനബനത്തിലൂടെയാണ് ഇത് കുഞ്ഞുങ്ങളിലേക്ക് പകരുന്നത്. ഡേകെയർ നടത്തുകാരിൽ നിന്നോ സന്ദർശകരിൽ നിന്നോ ആകാം കുഞ്ഞിന് രോഗം പടർന്നതെന്നാണ് അനുമാനം.രോഗബാധിതരുടെ ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.
ആശുപത്രിയിൽ ട്യൂബുകൾ കൊണ്ട് ചുറ്റപ്പെട്ടു അത്യാസന്ന നിലയിൽ കഴിയുന്ന അന്റോണിയോയുടെ ചിത്രം സഹിതം അരീന പോസ്റ്റ് ചെയ്ത കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രധാന്യം നേടിയിരുന്നു. മുതിർന്നവരിൽ വലിയ ദുരന്തങ്ങൾ ഉണ്ടാക്കാത്ത റെസ്പിറേറ്ററി സിൻസിറ്റിയാൽ വൈറസ് പക്ഷെ കുഞ്ഞുങ്ങളിൽ വലിയ അപകടം ഉണ്ടാക്കും.
click and follow Indiaherald WhatsApp channel