വയനാട് ബത്തേരിയിൽ പെൺകുട്ടി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ. പൊലീസ് ഇന്ന് പ്രതിചേർക്കപ്പെട്ട അധ്യാപകരും ഡോക്ടറും ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പും ഇതേ പറ്റി  കൂടുതൽ അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, ചികിത്സ വൈകി കുട്ടി മരിച്ച സംഭവത്തിൽ  അന്വേഷണം നടത്തിയിരുന്നു.എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പ്രധാനധ്യാപകൻ കെകെ മോഹനൻ, അധ്യാപകൻ ഷിജിൽ, ബത്തേരി താലൂക്ക് ഡോക്ടർ ജിസ മെറിൻ ജോസ്,  പ്രിൻസിപ്പൽ എ. കെ കരുണാകരൻ എന്നിവരുടെ ഭാഗത്ത്‌ വീഴ്ച വന്നെന്ന് പറയുന്നു. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്നു പറഞ്ഞ പൊലീസ് തുടർന്ന് അനാസ്ഥ കാരണം മരണം സംഭവിച്ചു എന്ന വകുപ്പ് ചുമത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു. നാല് പേരിൽ നിന്നും,  പ്രതിഷേധം ഉയരുന്ന ഈ സാഹചര്യത്തിൽ ഇന്ന് തന്നെ മൊഴിയെടുത്തേക്കും. ഇഴജന്തുക്കൾ കാണപ്പെടുന്ന  മണ്പുറ്റുകൾ സ്കൂൾ പരിസരത്ത് നിന്നും,നശിപ്പിക്കാനും മുറികളിലെ അറ്റകുറ്റപ്പണികൾ നടത്താനും ബത്തേരി നഗരസഭ ഇന്ന് നടപടിയെടുക്കും. ഇന്നും സ്കൂളിലേക്ക് പ്രതിഷേധക്കാർ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

Find out more: