ഇന്ത്യക്കു പുറത്ത് നിന്നും,ആർഎസ്എസ്, പരാമർശങ്ങൾക്ക് വഴിയൊരുക്കികൊണ്ടിരിക്കുകയാണ്. നാണമില്ലേ ഇവറ്റകൾക്ക് എന്ന് ചിന്തിക്കുന്ന തരത്തിലുള്ള രീതിയും, പെരുമാറ്റങ്ങളുമാണ് ആർഎസ്എസ്സിൽ അരങ്ങേറുന്നത്. ഇതിനേക്കാൾ മികച്ച ഒരു ആവശ്യവുമായി മറ്റൊരു വ്യക്തി എത്തിയിട്ടുണ്ട്.

 

  ഇന്ത്യയിൽ നിന്നും പ്രവർത്തിക്കുന്ന ആര്‍എസ്എസിനെ,തീവ്രവാദ സംഘടനായി പ്രഖ്യാപിക്കണമെന്ന്,അമേരിക്കയോട് ആവശ്യപ്പെട്ട്, കോളമിസ്റ്റും ആക്ടിവിസ്റ്റുമായ പീറ്റര്‍ ഫ്രീഡ്രിക്ക് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. അമേരിക്കയോട്, ഇക്കാര്യം ആവശ്യപ്പെട്ട്, ഒൺലൈൻ പരാതി നടപടികൾ ഫ്രീഡ്രിക്ക് ആരംഭിക്കുകയും ചെയ്തു.1925-ൽ രൂപീകൃതമായ ആർഎസ്എസ്, പൂർണമായും 1920 -1940 കാലഘട്ടത്തിൽ നിലനിന്നിരുന്ന, നാസി പാർട്ടി ഉൾപ്പെടെയുള്ള, യൂറോപ്പ്യൻ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്ന്, പ്രചോദനം ഉൾക്കൊണ്ട്, പ്രവർത്തിക്കുന്ന സംഘടനയാണന്ന്, പീറ്റർ ഫ്രീഡ്രിക്ക് പറയുന്നു.

 

 

   അർദ്ധ സൈനിക വേഷം ധരിച്ച്, പ്രവർത്തിക്കുന്ന ഈ സംഘടനയിൽ, ഇന്ന് ആറ് മില്യണിൽ അധികം ആളുകളുണ്ടെന്നും, സ്വതന്ത്ര ഇന്ത്യയിലെ, എല്ലാ പ്രധാന വംശഹത്യകളിലും പങ്കെടുക്കുന്നതുൾപ്പെടെയുള്ള, കടുത്ത അക്രമങ്ങൾക്ക്, ആർഎസ്എസ് ഉത്തരവാദിയാണെന്നും, അദ്ദേഹം ആരോപിച്ചു.1925-ലാണ് നാസി പാർട്ടിയുടെ നേതാവായി ഹിറ്റ്ലർ നിയോഗിക്കപ്പെട്ടത്, അതേ,വർഷം തന്നെയാണ്, ആർഎസ്എസും രൂപീകരിച്ചത്.

 

 

  ഹിറ്റ്ലർ യൂത്തിന്റെ, അതേ രീതിയിലാണ്, ആർഎസ്എസിന്റെയും വസ്ത്രധാരണ. സ്വതന്ത്ര ഇന്ത്യയിലെ, പ്രധാന വംശഹത്യകളിലും പങ്കെടുക്കുന്നതുൾപ്പെടെയുള്ള, കടുത്ത അക്രമങ്ങൾക്ക്, ആർ‌എസ്‌എസ് ഉത്തരവാദിയാണ്.ആർ‌എസ്‌എസിനെ, തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ, ഞങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോ,ട് ആവശ്യപ്പെടുന്നു എന്നും, അദ്ദേഹം പറയുകയുണ്ടായി.ഇറ്റലിയൻ ഏകാധിപതി, മുസോളിനിയുടെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ, അതേ മാതൃക, ആര്‍.എസ്.എസ്,സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 

    ഇതുവരെ, 1500 ആളുകൾ, ഇതിനായി സിക്നേച്ചർ പതിപിച്ചു കഴിഞ്ഞു.കൂടാതെ ഹിന്ദുക്കളല്ലാത്തവരെയോ, താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെയോ, അകറ്റുക” എന്ന ആർഎസ്എസിന്റെ അജണ്ട, മതപരമായ അക്രമങ്ങൾക്കും, പീഡനങ്ങളും, വർദ്ധിക്കുന്നതിന്, ഒരു പ്രധാന കാരണമാണെന്ന്, 2019 ജൂണിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ, റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

 

 

   നിരന്തരമായി ആർഎസ്എസ്, അക്രമത്തിന് പ്രേരിപ്പിക്കുന്നെന്നും, ആർ.എസ്.എസിനെ, നിരവധി തവണ, നിരോധിച്ചിട്ടുണ്ടെന്നും,അതിൽ ഒന്ന്, ഗാന്ധിയെ, കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണെന്നും, പീറ്റർ പ്രത്യേകം പറയുന്നു.വിദേശ തീവ്രവാദ പട്ടികയില്‍ ആര്‍.എസ്.എസിനെ ഉള്‍പ്പെടുത്തണമെന്നാണ് പീറ്ററിന്റെ പ്രധാന ആവശ്യം.

 

 

    ഒരു രീതിയിൽ ചിന്തിച്ചാൽ പീറ്റർ ഫ്രഡറിക്കിന്റെ അതേ ആവശ്യം തന്നെയായായിരിക്കും നമുക്കോരോരുത്തർക്കും. വർഗീയതയും, വിഷവും കുത്തി വയ്‌ക്കുന്ന ഇത്തരം സംഘടനകളെ വേരോടെ പിഴുതെറിയണം എന്ന് തന്നെയാണ്, അൽപ്പം ബുന്ധിയും ബോധവുമുള്ള ഏതൊരു മനുഷ്യനും ചിന്തിക്കുക!

మరింత సమాచారం తెలుసుకోండి:

rss