പാൻ കഴിക്കുമ്പോൾ അല്പം റിച്ച്‌ ആകാൻ ഗോൾഡ് പാൻ റെഡി! കാരണവന്മാർ വെറ്റിലയിൽ ചുണ്ണാമ്പും, അടക്കയും, പുകയിലയും മറ്റും വച്ച് മുറുക്കാൻ തയ്യാറാകുമ്പോൾ കുട്ടികളുടെ കണ്ണ് മുഴുവൻ അതെ പത്രത്തിലിരിക്കുന്ന 'റോജ' സുപ്പാരി ആയിരിക്കും. ഭക്ഷണത്തിന്ന് ശേഷം ഒരു ഉന്മേഷം നൽകുക എന്നതാണ് സുപ്പാരി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതേ കാര്യത്തിനായി കേരളത്തിന് പുറത്ത് കൂടുതൽ ഉപയോഗിക്കുന്നത് പാൻ ആണ്. ശരീരത്തിന് നല്ലതല്ലാത്ത പലതരം പാനുകൾ ഉണ്ടെങ്കിലും മീട്ടാ പാൻ പോലുള്ള അപകടമില്ലാത്ത പാനുകളുമുണ്ട്. ഇത്തരം പാൻ കടകൾ ഏറെയുണ്ട് വടക്കേ ഇന്ത്യയിൽ.അതെ സമയം ഡൽഹിയിലെ കോനാട്ട് പ്ലെസിലുള്ള യമുസ് പഞ്ചായത്ത് അല്പം വ്യത്യസ്തമായ പാൻ കടയാണ്.



 ഗോൾഡ് പാൻ ആണ് ഇവിടത്തെ വെറൈറ്റി. കഴിക്കാവുന്ന തരം തനി തങ്കത്തിന്റെ ആവരണം ചേർത്തുള്ള ഗോൾഡ് പാനിന് എത്രയാണ് വിലയെന്നോ? 600 രൂപ. ഒരുപക്ഷെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പാൻ വിൽക്കുന്നത് യമുസ് പഞ്ചായത്ത് പാൻ പാർലറിൽ ആവും.കടയുടെ ഉടമ എന്ന് തോന്നിക്കുന്ന സ്ത്രീ ആണ് ഗോൾഡൻ പാൻ തയ്യാറാകുന്ന വിധം വിവരിക്കുന്നത്. വെറ്റിലയിൽ സ്വീറ്റ് ചട്ണി പോലുള്ള പദാർത്ഥങ്ങൾ ചേർത്ത ശേഷം ഉണങ്ങിയ ഈന്തപഴം, ഏലം, കരയാമ്പു, ഗുൽക്കണ്ട്, ചെറി കഷണങ്ങൾ എന്നിവ ചേർത്താണ് ഗോൾഡ് പാൻ തയ്യാറാക്കുന്നത്. ചേരുവകളുടെ കൂട്ടത്തിൽ ഉണക്കി പൊടിച്ച തേങ്ങയുമുണ്ട്.



എല്ലാം കൂടെ വെറ്റിലയിൽ പൊതിഞ്ഞെടുത്ത ശേഷമാണ് ഒരു ഷീറ്റ് പോലെ ലഭ്യമായ ഭക്ഷിക്കാവുന്ന സ്വർണം പതിപ്പിച്ച് യമുസ് പഞ്ചായത്ത് ഗോൾഡൻ പാൻ തയ്യാറാക്കുന്നത്. റഫയെല്ലോ മിട്ടായിയും, ഒരു ചെറി പഴവും ചേർത്ത് അല്പം ഗാർണിഷ് ചെയ്താണ് നൽകുക. എങ്ങനെയാണ് ഗോൾഡ് പാൻ തയ്യാറാക്കുന്നത് എന്ന് വ്യക്തമാക്കി കടയുടെ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ ആയി.ഗോൾഡ് പാനിലെ പ്രത്യേകിച്ച് ഫ്ലേവർ ഒന്നും തരാത്ത ഗോൾഡൻ ഷീറ്റ് മാറ്റിയാൽ ഈ പാനിന് വെറും 150 രൂപയെ വിലയുള്ളൂ എന്നാണ് കന്വാസ് എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. 


600 രൂപയ്ക്ക് താൻ ഒരു വർഷം പാൻ തിന്നും എന്നാണ് റോണക്ക് എന്ന ഇൻസ്റ്റാഗ്രാം ഉപഭോക്താവിന്റെ കമന്റ്. അതെ സമയം ഗോൾഡ് പാൻ വൈറൽ ആണെങ്കിലും വീഡിയോ കണ്ട പലർക്കും വില വളരെ കൂടുതൽ ആണെന്നാണ് അഭിപ്രായം.  ഡൽഹിയിലെ കോനാട്ട് പ്ലെസിലുള്ള യമുസ് പഞ്ചായത്ത് അല്പം വ്യത്യസ്തമായ പാൻ കടയാണ്. ഗോൾഡ് പാൻ ആണ് ഇവിടത്തെ വെറൈറ്റി. കഴിക്കാവുന്ന തരം തനി തങ്കത്തിന്റെ ആവരണം ചേർത്തുള്ള ഗോൾഡ് പാനിന് വിലയും അല്പം കൂടുതലാണ്.

మరింత సమాచారం తెలుసుకోండి: